
ടൊവിനോ തോമസ് ചിത്രം നടികർ തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കൂട്ടുന്നത് നടൻ സുരേഷ് കൃഷ്ണ അവതരിപ്പിച്ച മാനേജർ പികെ എന്ന കഥാപാത്രമാണ്. ആന്റണി പെരുമ്പാവൂരിനു പകരം ആശിർവാദ് പ്രൊഡക്ഷൻസിന്റെ മൊതലാളി താനാകേണ്ടതായിരുന്നു എന്ന ഒറ്റ ഡയലോഗ് തിയറ്ററുകളിൽ വന്‍ ഓളം ആണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
തന്മയത്തോടുകൂടിയുള്ള അഭിനയമികവുകൊണ്ടു സുരേഷ് കൃഷ്ണ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ എത്തിയ അദ്ദേഹം കോമഡി കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നു. നടികർ എന്ന ഈ ചിത്രത്തിലെ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന 'ഡേവിഡ് പടിക്കല്‍' എന്ന നടന്റെ മാനേജർ പികെ എന്ന കേന്ദ്രകഥാപാത്രമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തികുന്നത് .
സിനിമയില്‍ത്തന്നെ സിനിമാ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കഥ പറയുന്ന ഒരു ചിത്രം കൂടിയാണ് നടികർ. ഡേവിഡ് പടിക്കല്‍ എന്ന നായക കഥാപാത്രമായിട്ടാണ് ടൊവിനോ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ബന്ധുബലത്തിന്‍റെ തണലോ സുഹൃത്തുക്കളുടെ കൈത്താങ്ങോ ഇല്ലാതെ സ്വന്തം പരിശ്രമത്തിലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് ഡേവിഡ്. വന്‍ വിജയം നേടിയ ആദ്യ മൂന്ന് ചിത്രങ്ങള്‍ സിനിമാലോകത്ത് അയാളുടെ തലവര മാറ്റി. പലരും കൊതിക്കുന്ന സൂപ്പര്‍സ്റ്റാര്‍ പട്ടം വൈകാതെ തേടിയെത്തി. എന്നാല്‍ നിലവില്‍ പരാജയത്തുടര്‍ച്ചയിലാണ് അയാള്‍. സെലിബ്രേഷന്‍ മൂഡും സ്റ്റൈലിഷ് ഫ്രെയിമും നിറഞ്ഞ ഡേവിഡ് പടിക്കലിന്‍റെ സ്വപ്നതുല്യമായ ജീവിതത്തിലൂടെ കഥ പറയുന്നത്.
സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി,ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ് എന്നിവരും മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എന്നും നിന്നോടൊപ്പം..; അഭിഷേകിന്റെ സെക്ഷ്വാലിറ്റി അംഗീകരിച്ച് അച്ഛൻ, മനംനിറഞ്ഞ് ബിഗ് ബോസ് താരം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ