
ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘മുൻപേ’യുടെ ചിത്രീകരണം പൂർത്തിയായി. ടിന തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പാഥക്, അഭിഷേക് പാഥക്, ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ്സ്റ്റൺ തോമസ് എന്നിവർ ചേർന്നാണ്. പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ഒരുങ്ങുന്നത്. സൈജു ശ്രീധരൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിക്കുന്നത്.
2024 ൽ റിലീസ് ചെയ്ത ഫൂട്ടേജ് എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "മുൻപേ". രാജേഷ് മേനോൻ, ഗോകുൽനാഥ് ജി എന്നിവരാണ് ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർമാർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ അഭിനയ് മെഹ്റോത്ര, ചീഫ് ഫിനാൻഷ്യൽ ഓഫീസർ രവീന്ദ്ര ഓട്ടി എന്നിവരാണ്. 2026 ഓഗസ്റ്റ് മാസത്തിൽ ഊട്ടിയിൽ ആണ് മുൻപേയുടെ ചിത്രീകരണം ആരംഭിച്ചത്. ഏറെ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ താരനിര ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 ൽ ചിത്രം പ്രദർശനത്തിനെത്തും.
തിരക്കഥ: ടിന തോമസ്, ഛായാഗ്രഹണം: ഷിനോസ്, സംഗീതം: റെക്സ് വിജയൻ, ഗിച്ചു ജോയ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, സിങ്ക് സൗണ്ട്: വിവേക് കെ.എം., സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ഫിനാൻസ് കൺട്രോളർ: ദിലീപ് എടപ്പാട്ട്, ലൈൻ പ്രൊഡ്യൂസർ: അബിൻ ഇ എ., ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രിനിഷ് പ്രഭാകരൻ, ആക്ഷൻ: ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ഡി.ഐ കളറിസ്റ്റ്: രമേഷ് സി.പി, ഡി.ഐ സ്റ്റുഡിയോ: കളർ പ്ലാനറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫി: സാബി ഹംസ, മാർക്കറ്റിംഗ് ഹെഡ് (പനോരമ): ഫാത്തിമ നഗ്രീസ്, അസോസിയേറ്റ് എഡിറ്റർ: ആൽഡ്രിൻ ജൂഡ്, ടൈറ്റിൽ ആൻഡ് ഡിസൈൻ: അനന്തു ചന്ദ്രരാജു, യദു മുരുകൻ, കിഷോർ ഗോപി, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ