
ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം വൈകാതെ റിലീസ് ചെയ്യും എന്ന് സൂചിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.. ഡാര്‍വിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് (Anweshippin Kandethum).
ടൊവിനൊ തോമസ് കാക്കിയണിയുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത് എന്നായിരുന്നു ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടപ്പോള്‍ പറഞ്ഞിരുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനുണ്ട്.
ഡോള്‍ഫിൻ കുര്യാക്കോസും ജിനു എബ്രഹാമും സരീഗമയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കലാസംവിധാനം - മോഹൻദാസ്. പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന. അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ചിത്രസംയോജനം സൈജു ശ്രീധര്‍.
ടൊവിനൊ തോമസ് നായകനാവുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പുതിയൊരു നായിക കൂടി എത്തുകയാണ്. കായംകുളം സ്വദേശിയും പ്രശസ്‍ത മോഡലുമായ ആദ്യ പ്രസാദ് ആണ് ചിത്രത്തില്‍ ടൊവീനോയുടെ നായികയാവുന്നത്. 'മുത്തുമണി' എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബൻ നായകനായ 'നിഴൽ' എന്ന ചിത്രത്തില്‍ ആദ്യ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
'നിഴലി'ലെ അഭിനയം കണ്ടാണ് ആദ്യയെ ചിത്രത്തിലെ നായകയായി തീരുമാനിച്ചതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. 'നിഴലി'നു ശേഷം നായികയായി ഒരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷത്തിലാണ് ആദ്യ പ്രസാദ്. ടൊവിനൊയെ പോലെയൊരു താരത്തിന്‍റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷൻ കഴിഞ്ഞതിനു ശേഷം എന്നെ തെരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ഞാൻ എക്സൈറ്റഡ് ആണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ആദ്യ പ്രസാദ് പറഞ്ഞിരുന്നു.
Read More : വീണ്ടും പുരസ്‍കാര നിറവില്‍ സൂര്യയുടെ ജയ് ഭീം
https://www.asianetnews.com/entertainment-news/suriyas-jai-bhim-gets-two-more-prestigious-awards-rbceoq
പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ 'ജയ് ഭീം'. 'ജയ് ഭീം' ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം. 'ജയ് ഭീമെ'ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. സൂര്യയുടെ 'ജയ് ഭീം' ചിത്രത്തിന് രണ്ട് പ്രധാനപ്പെട്ട പുരസ്‍കാരങ്ങള്‍ ലഭിച്ചതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Jai Bhim).
ദാദാ സാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലിലാണ്' ജയ് ഭീം' പുരസ്‍കാരം നേടിയത്.'ജയ് ഭീം' മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹ നടനായി ചിത്രത്തിലെ അഭിനയത്തിന് മണികണ്ഠനും തെരഞ്ഞെടുക്കപ്പെട്ടു. 'ജയ് ഭീം' ചിത്രത്തില്‍ മലയാള നടി ലിജോ മോള്‍ ജോസായിരുന്നു പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തിയത്. ലിജോ മോള്‍ ജോസിന് ചിത്രത്തിലെ അഭിനയത്തിലെ ഏറെ പ്രശംസ ലഭിച്ചിരുന്നു. വക്കീല്‍ വേഷത്തിലായിരുന്നു ചിത്രത്തില്‍ ത സെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ അഭിനയിച്ചത്. സീൻ റോള്‍ദാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
'ജയ് ഭീമെ'ന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.
ലിജോമോള്‍ ജോസിന് പുറമേ മലയാളി താരം രജിഷ വിജയനും 'ജയ് ഭീമി'ല്‍ പ്രധാന കഥാപാത്രമായി എത്തി. പ്രകാശ് രാജ്, രമേഷ്, റാവു രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു. 'ജയ് ഭീം' ചിത്രത്തിന്റെ തിരക്കഥയും ത സെ ജ്ഞാനവേലിന്റേതാണ്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ