ടോവിനോയുടെ ത്രില്ലര്‍ 'അന്വേഷിപ്പിൻ കണ്ടെത്തും': റിലീസ് ഡേറ്റ് പുറത്തു വിട്ടു

Published : Dec 25, 2023, 05:52 PM IST
ടോവിനോയുടെ ത്രില്ലര്‍ 'അന്വേഷിപ്പിൻ കണ്ടെത്തും': റിലീസ് ഡേറ്റ് പുറത്തു വിട്ടു

Synopsis

ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നായ 'അന്വേഷിപ്പിൻ കണ്ടെത്തും' വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ്. 

കൊച്ചി: ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ "അന്വേഷിപ്പിൻ കണ്ടെത്തും" സിനിമ ഫെബ്രുവരി 9ന് സിനിമ തീയേറ്ററിലേക്ക് എത്തുന്നു പൃഥ്വിരാജ് നായകനായ കാപ്പയുടെ വൻ വിജയത്തിന് ശേഷം തിയ്യേറ്റർ ഓഫ് ഡ്രീംസും സരിഗമയും ,യൂഡ്ലി ഫിലിംസിന്റേയും ബാനറിൽജിനു വി ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസും വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ചിത്രത്തിൽ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നായ 'അന്വേഷിപ്പിൻ കണ്ടെത്തും' വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ്. പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജിനു വി എബ്രഹാം ആണ്. 

ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായിരുന്നു ഡാർവിൻ കുര്യാക്കോസ്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ രീതിയിൽ നിന്നും മാറി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. 'തങ്കം' സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ഗൗതം ശങ്കർ ആണ് ഈ സിനിയമക്കും ക്യാമറ ഒരുക്കുന്നത്.

എഡിറ്റിംഗ്- സൈജു ശ്രീധർ, കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ, മാർക്കറ്റിങ്- ഒബ്സ്ക്യുറ, പി.ആർ.ഒ- ശബരി.

"മലയാളി ഫ്രം ഇന്ത്യ" നിവിന്‍ പോളി ബാക്ക്: ചിരിപ്പിച്ച് ക്രിസ്മസ് ദിനം കീഴടക്കി നിവില്‍ പോളി.!

എന്‍റെ സഹോദരിയെ എങ്ങനെ മൂന്നാം കിടയാക്കുന്നത് എന്തിന്, നിങ്ങളുണ്ടായിരുന്നോ അവിടെ: തുറന്നടിച്ച് അഭിരാമി.!
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'