'അമേരിക്കയിലാണ്, തിരിച്ചുവരാനാവാതെ'; സംവിധായകന്‍ സിദ്ദിഖ് പറയുന്നു

By Web TeamFirst Published Apr 11, 2020, 4:57 PM IST
Highlights

'ഞാൻ ഇപ്പോൾ അമേരിക്കയിലാണ്. നാട്ടിൽ എയർപോർട്ടുകൾ എല്ലാം അടച്ചതു കൊണ്ട് തിരിച്ചു പോരാനാകാതെ ഞാനിവിടെ കഴിയുകയാണ്..'

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ കുടുങ്ങിയ വിവരം പങ്കുവച്ച് സംവിധായകന്‍ സിദ്ദിഖ്. നാട്ടിലെ എയര്‍പോര്‍‌ട്ടുകള്‍ അടച്ചതിനാല്‍ തിരിച്ചുവരാനാവാതെ അമേരിക്കയില്‍ തുടരുകയാണെന്ന് പറയുന്ന സിദ്ദിഖ് കൊവിഡ് പോരാട്ടത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച കേരള മാതൃകയെക്കുറിച്ചും അഭിപ്രായം പങ്കുവെക്കുന്നു.

സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ ഇപ്പോൾ അമേരിക്കയിലാണ്. നാട്ടിൽ എയർപോർട്ടുകൾ എല്ലാം അടച്ചതു കൊണ്ട് തിരിച്ചു പോരാനാകാതെ ഞാനിവിടെ കഴിയുകയാണ്. അമേരിക്ക അടക്കം ലോകത്തിലെ വൻ സാമ്പത്തിക ശക്തികളെല്ലാം കൊറോണ വൈറസിന് മുന്നിൽ പകച്ച് നിൽക്കുമ്പോൾ, ഈ മഹാ വിപത്തിനെതിരെ ധീരമായ ചെറുത്തുനില്‍പ്പ് നടത്തുന്ന നമ്മുടെ കൊച്ചു കേരളത്തിലെ സർക്കാരും ജില്ലാ ഭരണകൂടങ്ങളും ഡോക്ടര്‍മാരും നഴ്‍സുമാരും ആരോഗ്യ പ്രവർത്തകരും പോലീസും ഒറ്റ കെട്ടായി നില്‍ക്കുന്ന ജനങ്ങളും ലോകത്തിനു തന്നെ മാതൃകയാവുകയാണ് ഇന്ന്. നിപ്പയെ തുരത്തിയ, വെള്ളപ്പൊക്കത്തെ തോല്പിച്ച, നമ്മൾ ഈ മഹാമാരിയും മറികടക്കും തീർച്ച.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തളിലെ മികവിന്‍റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ കെ ശൈലജയെയും പ്രശംസിച്ച് സിദ്ദിഖ് നേരത്തേ രംഗത്തെത്തിയിരുന്നു. കൊവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നുവെന്നായിരുന്നു സിദ്ദിഖിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ്.

click me!