അങ്ങേയറ്റം വേദനാജനകം, കരിപ്പൂര്‍ വിമാന അപകടത്തിലും രാജമല മണ്ണിടിച്ചലിലും അനുശോചിച്ച് മോഹൻലാല്‍

Web Desk   | Asianet News
Published : Aug 08, 2020, 04:58 PM IST
അങ്ങേയറ്റം വേദനാജനകം, കരിപ്പൂര്‍ വിമാന അപകടത്തിലും രാജമല മണ്ണിടിച്ചലിലും അനുശോചിച്ച് മോഹൻലാല്‍

Synopsis

രാജമല മണ്ണിടിച്ചില്‍ ദുരന്തവും കരിപ്പൂര്‍ വിമാന അപകടവും അങ്ങേയറ്റം വേദനാജനകമെന്ന് മോഹൻലാല്‍.

കേരളത്തിന് കഴിഞ്ഞ ദിവസം ദുരന്തമായിരുന്നു. രാവിലെ മണ്ണിടിച്ചലും വൈകുന്നേരം വിമാനാപകടവും. രാജ്യത്തെയൊട്ടാകെ ഞെട്ടിച്ചതാണ് ദുരന്ത വാര്‍ത്ത. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് മോഹൻലാല്‍. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്‍ജലി അര്‍പ്പിക്കുന്നുവെന്ന് മോഹൻലാല്‍ പറയുന്നു. വളരെ വേദനാജനകമാണ് ഇത്തരം ദുരന്തങ്ങള്‍ എന്നും മോഹൻലാല്‍ പറയുന്നു.

രാജമല മണ്ണിടിച്ചിലും കരിപ്പൂർ വിമാനാപകടത്തിലും ജീവൻ നഷ്‍ടപ്പെട്ട എല്ലാവർക്കും ആദരാഞ്‍ജലികൾ. ഒരു വശത്ത്, ഞങ്ങൾ കോവിഡ് -19 നെ നേരിടാൻ ശ്രമിക്കുന്നു, മറുവശത്ത്, ഇതുപോലുള്ള ദുരന്തങ്ങൾ നമ്മെ ബാധിക്കുന്നു, അത് അങ്ങേയറ്റം വേദനാജനകമാണ് എന്ന് മോഹൻലാല്‍ എഴുതിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വിമാന അപകടത്തില്‍ പൈലറ്റടക്കം 18 പേരായിരുന്നു മരിച്ചിരുന്നത്. രാജമലയില്‍ മണ്ണിടച്ചിലില്‍ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത് 24 മരണമാണ്. തിരച്ചില്‍ ഇപോഴും തുടരുകയാണ് എന്നാണ് വാര്‍ത്ത.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍