Ponniyin Selvan : 'കുന്ദവൈ' രാജകുമാരിയായി തൃഷ, 'പൊന്നിയിൻ സെല്‍വൻ' ക്യാരക്ടര്‍ പോസ്റ്റര്‍

Published : Jul 07, 2022, 02:29 PM IST
Ponniyin Selvan : 'കുന്ദവൈ' രാജകുമാരിയായി തൃഷ,  'പൊന്നിയിൻ സെല്‍വൻ' ക്യാരക്ടര്‍ പോസ്റ്റര്‍

Synopsis

'പൊന്നിയിൻ സെല്‍വനി'ലെ തൃഷയുടെ ക്യാരക്ടര്‍ ലുക്ക് (Ponniyin Selvan).

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്.  'പൊന്നിയിൻ സെല്‍വൻ' എന്ന ചിത്രത്തിലെ തൃഷയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Ponniyin Selvan). 

ചോഴ രാജകുമാരിയായ 'കുന്ദവൈ' എന്ന കഥാപാത്രത്തെയാണ്  തൃഷ അവതരിപ്പിക്കുന്നത്.  ഐശ്വര്യ റായിയുടെ അടക്കം ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നു.ഛായാഗ്രഹണം രവി വർമ്മൻ. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രമിന് പുറമേ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

പ്രകാശ് രാജ് അവതരിപ്പിക്കുന്നത് 'സുന്ദര ചോഴര്‍' എന്ന കഥാപാത്രത്തെയാണ്. 'വന്തിയ തേവൻ' എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്.  'ആദിത്യ കരികാലന്‍' എന്ന കഥാപാത്രത്തെ വിക്രം അവതരിപ്പിക്കുന്നു. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More : ഫഹദിന്റെ 'മലയൻകുഞ്ഞ്' ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന്

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ