
സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാസ് സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ടർക്കിഷ് തർക്കം എന്ന ചിത്രം ഈ വെള്ളിയാഴ്ച (22) പ്രദർശനത്തിനെത്തുന്നു. ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ജയശ്രീ, ശ്രീരേഖ, ജോളി ചിറയത്ത്, ഡയാന ഹമീദ്, ജയൻ ചേർത്തല, അസിം ജമാൽ, തൊമ്മൻ മാങ്കുവ, സഞ്ജയ്, ശ്രീകാന്ത്, കലേഷ്, അജയ് നടരാജ്, അജയ് നിബിൻ, ജുനൈസ്, വൈശാഖ്, വിവേക് അനിരുദ്ധ്, വിവേക് മുഴക്കുന്ന് തുടങ്ങി അറുപതിലേറെ അഭിനേതാക്കൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ബിഗ് പിക്ചേഴ്സിന്‍റെ ബാനറിൾ നാദിർ ഖാലിദ്, അഡ്വക്കേറ്റ് പ്രദീപ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുൽ റഹിം നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ, കൾച്ചർ ഹൂഡ് എന്നിവരുടെ വരികൾക്ക് ഇഫ്തി സംഗീതം പകരുന്നു. ദാന റാസിക്, ഹെഷാം, കൾച്ചർ ഹൂഡ് എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, പ്രോഡക്ഷൻ കൺട്രോളർ ജിനു പി കെ, ആർട്ട് ജയൻ, കോസ്റ്റ്യൂംസ് മഞ്ജു രാധാകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത്, സ്റ്റിൽസ് അനീഷ് അലോഷ്യസ്, ചീഫ് അസോസിയേറ്റ് പ്രേം നാഥ്, പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : റിലീസ് 22 ന്; 'സൂക്ഷ്‍മദര്‍ശിനി' അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ