മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്‍ക്കണം; റീഷൂട്ട് ആവശ്യപ്പെട്ട് സുരേഷ് ഗോപി നോ പറഞ്ഞ് ജോഷി.!

Published : Jan 07, 2024, 03:01 PM IST
 മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്‍ക്കണം; റീഷൂട്ട് ആവശ്യപ്പെട്ട് സുരേഷ് ഗോപി  നോ പറഞ്ഞ് ജോഷി.!

Synopsis

വളരെക്കാലം മലയാളത്തിലെ ബോക്സോഫീസ് കളക്ഷനിലെ റെക്കോ‍ഡ് നിലനിര്‍ത്തിയ ചിത്രമാണ്. ഈ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സെക്കന്‍റ് ഇന്‍ട്രോ സീന്‍ ഏറെ കൈയ്യടി നേടിയതാണ്. 

കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തി താര സംഘടന അമ്മ നിര്‍മ്മിച്ച ട്വന്‍റി20. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരൊക്കെ അണിനിരന്ന ചിത്രം വളരെക്കാലം മലയാളത്തിലെ ബോക്സോഫീസ് കളക്ഷനിലെ റെക്കോ‍ഡ് നിലനിര്‍ത്തിയ ചിത്രമാണ്. ഈ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സെക്കന്‍റ് ഇന്‍ട്രോ സീന്‍ ഏറെ കൈയ്യടി നേടിയതാണ്. 

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഇന്‍റര്‍വെല്ലില്‍ വരുന്ന ഈ പഞ്ച് സീനിന്‍റെ ചിത്രീകരണ വിശേഷം പങ്കുവയ്ക്കുകയാണ് നടന്‍ ഇടവേള ബാബു. ഒരു ചാനല്‍ പരിപാടിയിലാണ് ഇടവേള ബാബു ഈ കാര്യം വെളിപ്പെടുത്തുന്നത്. ട്വന്‍റി20 ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സംഘത്തില്‍ അംഗമായി ഇടവേള ബാബു അഭിനയിച്ചിട്ടുണ്ട്. 

ചിത്രത്തില്‍ മോഹന്‍ലാല്‍ ചെരുപ്പ് ഇടുന്നതും മറ്റും അന്ന് നിരവധി ഷോട്ടുകള്‍ എടുക്കേണ്ടി വന്നു. അത് ഉച്ചവരെ നീണ്ടു. ഈ ഘട്ടത്തില്‍ മമ്മൂട്ടി ''ഇവന്മാര് എന്താണീ ചെയ്യുന്നത് രാവിലമുതല്‍ ഉച്ചവരെ ചെരുപ്പ് ഷൂട്ട് ചെയ്യുന്നത്" എന്ന് ചോദിച്ചിരുന്നു. ആ ചെരുപ്പ് അവിടെ വയ്ക്കുന്നത് ഞാനാണ്.

പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഏണിപ്പടിയുടെ അടുത്ത് നിന്ന് കാണുന്നതാണ് ഇന്‍റര്‍വെല്‍ പഞ്ച്.  എന്നാല്‍ ആ സീനില്‍ ശരിക്കും സുരേഷ് ഗോപിയും ഉണ്ടായിരുന്നു. എന്നാല്‍ സുരേഷ് ഗോപി അന്ന് ഡേറ്റ് തന്നില്ല. എന്നാല്‍ പിന്നീട് എത്തിയ സുരേഷ് ഗോപി ആ രംഗം റീഷൂട്ട് ചെയ്യുമോ എന്ന് ചോദിച്ചു. എന്നാല്‍ ജോഷി സാര്‍ സമ്മതിച്ചില്ല - ഇടവേള ബാബു പറഞ്ഞു. 

2008-ൽ പുറത്തിറങ്ങിയ ട്വന്റി20യില്‍ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷത്തിലെത്തിയിരുന്നു. ഉദയകൃഷ്ണ, സിബി കെ. തോമസാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. നിർമ്മാണം ദിലീപായിരുന്നു. ഈ ചിത്രത്തിൽ അഭിനേതാക്കൾ മലയാളചലച്ചിത്രസംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് എടുത്തത്. അന്നത്തെ കണക്ക് പ്രകാരം ചിത്രത്തിന് 32.36 കോടി കളക്ഷന്‍ ലഭിച്ചു. 

'എന്നാടാ പണ്ണി വെച്ചിറുക്കെ' : ഒടിടി റിലീസിന് പിന്നാലെ ട്രെന്‍റിംഗ്, ഞെട്ടി അന്യഭാഷക്കാര്‍.!

'സൂര്യ ജ്യോതിക വിവാഹത്തിന് വരാത്ത ക്യാപ്റ്റന്‍ വിജയകാന്തിനോട് തോന്നിയ ദേഷ്യം; സൂര്യയുടെ കരച്ചില്‍ നാടകം'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആമിര്‍ തീരുമാനം മാറ്റി, സിതാരെ സമീൻ പര്‍ ഒടിടിയിലേക്ക്
പണിക്കാര്‍ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലാക്കി, പരിഹസിച്ചവര്‍ സഞ്ജുവിനെ വണങ്ങുന്നു..; ജിസ് ജോയ്