
ഹൈദരാബാദ്: സന്ദീപ് കിഷൻ പ്രധാന വേഷത്തില്‍ എത്തിയ ഊരു പേരു ഭൈരവകോണ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്ി ബിഗ് സ്‌ക്രീനുകളിൽ എത്തിയത്. വി ഐ ആനന്ദ് സംവിധാനം ചെയ്ത ചിത്രം ത്രില്ലര്‍ ഹോറര്‍ ജോണറുകൾ സമന്വയിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന ഒരു ചിത്രമാണ്. വർഷ ബൊല്ലമ്മയും കാവ്യ ഥാപ്പറുമാണ് നായികമാരായി എത്തുന്നത്. ചിത്രം തെലുങ്ക് സിനിമ രംഗത്ത് ഈ വര്‍ഷത്തെ ആദ്യ അത്ഭുത ഹിറ്റിലേക്ക് നീങ്ങുകയാണ്. ആദ്യ ദിനം തന്നെ ചിത്രം 6 കോടിയിലധികം ഗ്രോസ് നേടിയിരുന്നു.
നിർമ്മാതാക്കൾ പറയുന്നതനുസരിച്ച് ഊരു പേരു ഭൈരവകോണയുടെ രണ്ട് ദിവസത്തെ ആകെ ഗ്രോസ് തുക ഇപ്പോൾ 13.10 കോടിയാണ്. റിലീസിന് രണ്ട് ദിവസം മുമ്പ് നിർമ്മാതാക്കൾ തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി പ്രത്യേക പ്രീമിയറുകൾ ഷെഡ്യൂൾ ചെയ്തിരുന്നു. ഈ കളക്ഷനുകളിൽ പ്രീമിയറുകൾ ഉൾപ്പെടുന്നു.
വിവ ഹർഷ, വെണ്ണേല കിഷോർ, രവിശങ്കർ, വടിവുക്കരശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹാസ്യ മൂവീസിന്‍റെ ബാനറിൽ രാജേഷ് ദണ്ഡയാണ്ഊരു പേരു ഭൈരവകോണ നിര്‍മ്മിച്ചത്. ഭാനു ഭോഗവരപു കഥ നൽകിയപ്പോൾ ശേഖർ ചന്ദ്ര ഈണം പകർന്നു.
കേരളത്തില്‍ അടക്കം ഭ്രമയുഗം തരംഗം സൃഷ്ടിക്കുന്നതുപോലെ തെലുങ്ക് ബോക്സോഫീസില്‍ ഊരു പേരു ഭൈരവകോണ അത്ഭുതമാകുകയാണ്. ആദ്യഘട്ടത്തില്‍ റിലീസ് തീയറ്ററുകള്‍ കുറഞ്ഞു എന്ന പ്രശ്നം ചിത്രത്തിന് ഉണ്ടായിരുന്നു. എന്നാല്‍ തുടക്കത്തില്‍ മികച്ച അഭിപ്രായം ലഭിച്ചതോടെ സ്ക്രീനുകള്‍ ചിത്രം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
സന്ദീപ് കിഷന്‍ അവതരിപ്പിക്കുന്ന ബസവലിംഗം എന്നറിയപ്പെടുന്ന ബസവ സുഹൃത്ത് ജോൺ (വിവ ഹർഷ), ഗീത (കാവ്യ ഥാപ്പർ) എന്നിവരോടൊപ്പം അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഭൈരവകോണ എന്ന ഗ്രാമത്തില്‍ എത്തുന്നു. അവർ ഗ്രാമത്തിന്‍റെ നിഗൂഢതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് കഥ. ഫോക്കിലോറും നാടന്‍ മിത്തുകളും ചേര്‍ത്താണ് ചിത്രത്തിന്‍റെ കഥ പറയുന്നത്.
ഭ്രമയുഗം ആസിഫ് അലി ഉപേക്ഷിച്ചതോ?; 'വിഷമമുണ്ട്' തനിക്ക് പറയാനുള്ളത് തുറന്ന് പറഞ്ഞ് ആസിഫ് അലി