ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ: 'ആർഡിഎക്സി'നെ പ്രകീർത്തിച്ച് ഉദയനിധി സ്റ്റാലിൻ

Published : Aug 30, 2023, 10:10 AM ISTUpdated : Aug 30, 2023, 10:24 AM IST
ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ: 'ആർഡിഎക്സി'നെ പ്രകീർത്തിച്ച് ഉദയനിധി സ്റ്റാലിൻ

Synopsis

ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവർ തകർത്തഭിനയിച്ച ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

മീപകാലത്ത് റിലീസ് ചെയ്ത മികച്ച ആക്ഷൻ ചിത്രം, 'ആർഡിഎക്സ്' എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. 
റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച് മുന്നേറിയ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്ത് ആണ്. മലയാളത്തിന്റെ യുവതാരങ്ങളായ ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവർ തകർത്തഭിനയിച്ച ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. തിയറ്ററുകലിൽ വിജയകമായി പ്രദർശനം തുടരുന്നതിനിടെ സിനിമയെ പ്രകീർത്തിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. 

"RDX മലയാളം സിനിമ ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ! തിയറ്ററിൽ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്ക്കൂ.. RDX ടീമിന് അഭിനന്ദനങ്ങൾ", എന്നാണ് ഉദയനിധി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ പോസ്റ്റ് നീരജ് മാധവ് പങ്കുവച്ചിട്ടുമുണ്ട്. "വളരെ നന്ദി സർ. ആർഡിഎക്സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾ അഭിമാനിക്കുന്നു", എന്നാണ് നീരജ് കുറിച്ചത്. 

ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നേടിയ ചിത്രം ആദ്യദിനം ഏകദേശം 1.25കേടി രൂപയാണ് നേടിയത്. ഓണം റിലീസുകളിൽ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോർട്ടുകളും ഈ ചിത്രത്തിന് തന്നെ സ്വന്തം. ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്‍റെ കളക്ഷന്‍ ഒരുമിച്ച് ചേര്‍ത്താല്‍ 6.8 കോടി മുതല്‍ 7.40 കോടി വരെ വരും എന്നാണ് കണക്ക്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്റെ മൊത്തം കളക്ഷൻ 14 കോടിയോളം ആണ്. ലോകമെമ്പാടുമായി ഏകദേശം 24 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കപ്പേരാണ് ആർഡിഎക്സ്. 

'പ്രായശ്ചിത്ത, പ്രതികാര വോട്ട് ദിനമാണ് സെപ്റ്റംബർ 5; ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കും'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്