വാളേന്തി ഉദയനിധി, കട്ടക്കലിപ്പിൽ വടിവേലു; ഫഹദ് ഫാസിൽ ചിത്രം 'മാമന്നൻ' ഫസ്റ്റ് ലുക്ക്

Published : May 01, 2023, 07:23 AM ISTUpdated : May 01, 2023, 07:31 AM IST
വാളേന്തി ഉദയനിധി, കട്ടക്കലിപ്പിൽ വടിവേലു; ഫഹദ് ഫാസിൽ ചിത്രം 'മാമന്നൻ' ഫസ്റ്റ് ലുക്ക്

Synopsis

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്നന്റെ' ഫസ്റ്റ് ലുക്ക് പുറത്ത്. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്നതാണ് പോസ്റ്റർ. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. ജൂണിൽ സിനിമ തിയേറ്ററുകളിൽ എത്തും. 

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജനുവരിയിൽ പൂർത്തിയായിരുന്നു. 

അതേസമയം, ചിമ്പു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ കുമാർ എന്ന ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'വേലൈക്കാരനാ'ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. 

'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രമാണ് ഫഹദിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. നവാഗതനായ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് 'പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍ നിര്‍വഹിക്കുന്നു. 'മലയൻകുഞ്ഞ്' എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവില്‍ റിലീസ് ചെയ്‍തത്. മഹേഷ് നാരായണനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. മഹേഷ് നാരായണനായിരുന്നു തിരക്കഥ എഴുതിയതും.

ക്യാപ്റ്റൻസി മറ്റൊരാൾക്ക് കൈമാറി ദേവു ബിബി ഹൗസിന് പുറത്തേക്ക്, പാട്ടും പാടി ബൈ പറഞ്ഞ് മനീഷ

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്