
കൊച്ചി: മലയാളത്തിലെ യുവ നിരയുടെ ഏറ്റവും വലിയ ഹിറ്റാകുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന സിനിമ. ആദ്യ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രേഡ് അനലിസ്റ്റുകള്‍ നല്‍കിയ കളക്ഷന്‍ പ്രവചനങ്ങള്‍ ശരിവയ്‍ക്കുന്ന രീതിയിലാണ് പുറത്തുവരുന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ മൂന്ന് ദിവസത്തില്‍ 26 കോടി രൂപയിലധികം നേടിയിരിക്കുകയാണ്.
ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പ്രതീക്ഷള്‍ തെറ്റിയില്ലെന്നാണ് പ്രേക്ഷകരും പറയുന്നത്. യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്.
കലാപരമായി മുന്നിട്ടുനില്‍ക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. യഥാര്‍ഥമായി അനുഭവിച്ചവ അതേ തീവ്രതയില്‍ ചിത്രത്തില്‍ പകര്‍ത്താൻ ചിദംബരത്തിന് സാധിച്ചിരിക്കുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും മഞ്ഞുമ്മല്‍ ബോയ്‍സ് ഗംഭീര അഭിപ്രായമാണ് നേടുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രത്തിന്‍റെ ഷോകള്‍ തമിഴ്നാട്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ചെന്നൈ, കോയമ്പത്തൂര്‍, ട്രിച്ചി പോലുള്ള സ്ഥലങ്ങളിലെ മെയിന്‍ സെന്‍ററുകളില്‍ ഒരു ഷോയായി കളിച്ചിരുന്ന 'മഞ്ഞുമ്മൽ ബോയ്സ്' ഷോകള്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ് വിവരം.
ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍. തന്‍റ എക്സ് അക്കൗണ്ടിലാണ് ചിത്രത്തെക്കുറിച്ച് ഉദയനിധി പോസ്റ്റ് ചെയ്തത്.
മഞ്ഞുമ്മല്‍ ബോയ്‍സ് ചിത്രം കണ്ടു, ജസ്റ്റ് വാവൗ എന്നെ പറയാന്‍ പറ്റു. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും എന്നാണ് ഉദയനിധി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ് ചിത്രത്തിന് ഏറെ ഗുണം ചെയ്യും എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.
അതേ സമയം ടൈറ്റിലില്‍ ഗുണയിലെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട് 'മഞ്ഞുമ്മൽ ബോയ്സ്' . അതാണ് പല തമിഴ് ട്വിറ്റര്‍ ഹാന്‍റിലുകളിലും വൈറലാകുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിര്‍വഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.
ശനിയാഴ്ച ശരവേഗത്തില്‍ കോടികള്‍; മഞ്ഞുമ്മല്‍ ബോയ്സ് ബോക്സോഫീസ് ഭരിക്കുന്നു; കണക്കുകള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ