ഓണം ചിരിച്ച് തകർക്കാം, പക്ഷാഘാതത്തെ അതിജീവിച്ച് ചിരിയുടെ ലോകത്തേക്ക് ഉല്ലാസ് പന്തളം മടങ്ങിയെത്തുന്നു

Published : Jul 30, 2026, 10:05 AM IST
ullas pandalam

Synopsis

എല്ലാ സങ്കടങ്ങളും മാറ്റി ജെൻസികളെ പോലും പൊട്ടിച്ചിരിപ്പിക്കാൻ, പുതുപുത്തൻ കോമഡി നമ്പരുകളുമായാണ് ഉല്ലാസ് പന്തളത്തിന്‍റെ റീ എൻട്രി.

പന്തളം:മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ഉല്ലാസ് പന്തളം മടങ്ങിയെത്തുന്നു. പക്ഷാഘാതത്തെ അതിജീവിച്ച് വീണ്ടും ചിരിയുടെ ലോകത്തേക്ക് ഉല്ലാസ് എത്തുന്നത്. ഒന്നര വർഷത്തിനു ശേഷമാണ് ഉല്ലാസ് പന്തളം കോമഡി മേഖലയിലേക്ക് മടങ്ങിയെത്തുന്നത്. ഉറ്റ ചങ്ങാതിമാരുടെ പിന്തുണയിലാണ് കോമഡി ത്രില്ലർ ഷോയുമായി ഇറങ്ങുന്നത്. പ്രാർത്ഥനയോടെ ഉല്ലാസ് വീണ്ടും ഇറങ്ങുകയാണ്. പക്ഷാഘാതത്തിന്‍റെ തളർച്ചയെല്ലാം മാറി. കോമഡി വേദികളിലൂടെ വെള്ളിത്തിരയിൽ വരെ എത്തിയ കലാകാരന്‍റെ അഭാവം ആരാധകരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എല്ലാ സങ്കടങ്ങളും മാറ്റി ജെൻസികളെ പോലും പൊട്ടിച്ചിരിപ്പിക്കാൻ, പുതുപുത്തൻ കോമഡി നമ്പരുകളുമായാണ് ഉല്ലാസ് പന്തളത്തിന്‍റെ റീ എൻട്രി. പ്രതിസന്ധികളിൽ ഉല്ലാസിന് എന്നും താങ്ങായത് കൂട്ടുകാരാണ്. തിരിച്ചുവരവിനും അവർ കട്ടയ്ക്ക് കൂടെയുണ്ട്. മടങ്ങിവരവ് നേരത്തെ അറിഞ്ഞ ആരാധകർ പുതിയ സ്റ്റേജ് ഇതിനോടം ബുക്ക് ചെയ്തു കഴിഞ്ഞു. ഓണക്കാലമെല്ലാം നല്ല ബുക്കിംങ് ആയി. അസുഖബാധിതനായ ഉല്ലാസ് ഒന്നരവർഷത്തിലകമായി വിശ്രമത്തിലായിരുന്നു.

കുട്ടിക്കാലം മുതൽ കലയോട് തല്‍പരനായ ഉല്ലാസ് പന്തളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പന്തളം ബാലന്റെ തിരുവനന്തപുരത്തുള്ള ഹാസ്യ എന്ന ട്രൂപ്പിൽ ചേർന്ന ഉല്ലാസ് അവിടെ നിന്നും പ്രഫഷണൽ മിമിക്രിയിലേക്ക് എത്തുകയായിരുന്നു. പിന്നാലെ ഒട്ടനവധി ഷോകളിൽ ഭാഗമായി സിനിമയിലും എത്തി. കുട്ടനാടന്‍ മാര്‍പ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തുടര്‍ച്ചയായി ഒമ്പത് തവണ, ജനനായകൻ കളക്ഷനില്‍ ആ മാന്ത്രിക സംഖ്യ കടന്നു
ഓഗസ്റ്റ് 14 ന് രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ 'വിശ്വനാഥ് ആൻഡ് സൺസ്', വിശാൽ നായകനായ 'മകുടം' എന്നിവ കേരളത്തിലെത്തിക്കുന്നു