തെലുങ്കിലെ 'മഹേഷും ജിംസിയും' നെറ്റ്ഫ്ളിക്സ് വഴി; റിലീസ് തീയ്യതി

By Web TeamFirst Published Jul 9, 2020, 10:29 PM IST
Highlights

വെങ്കടേഷ് മഹയാണ് ചിത്രത്തിന്‍റെ സംവിധാനം. മലയാളം പതിപ്പില്‍ ഫഹദ് അവതരിപ്പിച്ച മഹേഷ് എന്ന കഥാപാത്രം തെലുങ്കില്‍ എത്തുമ്പോള്‍ ഉമാ മഹേശ്വര റാവു എന്നാണ് പേര്. സത്യദേവ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ദിലീഫ് പോത്തന്‍ എന്ന സംവിധായകന്‍ മലയാള സിനിമയിലേക്കുള്ള തന്‍റെ വരവറിയിച്ച ചിത്രമായിരുന്നു മഹേഷിന്‍റെ പ്രതികാരം. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയെടുത്ത ചിത്രം ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെ ആയിരുന്നു. ഇപ്പോഴിതാ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഏപ്രില്‍ 17ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ഡയറക്ട് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സ് വഴിയാണ് 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ' എന്നു പേരിട്ടിരിക്കുന്ന ചിത്രം എത്തുക. ഈ മാസം 15നാണ് റിലീസ്.

“U” for Uma Maheswara Rao,
“U” for Ugraroopasya. So it is “U” for Unrestricted Public Exibition. pic.twitter.com/NF8aN6PHyr

— Venkatesh Maha (@mahaisnotanoun)

വെങ്കടേഷ് മഹയാണ് ചിത്രത്തിന്‍റെ സംവിധാനം. മലയാളം പതിപ്പില്‍ ഫഹദ് അവതരിപ്പിച്ച മഹേഷ് എന്ന കഥാപാത്രം തെലുങ്കില്‍ എത്തുമ്പോള്‍ ഉമാ മഹേശ്വര റാവു എന്നാണ് പേര്. സത്യദേവ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രത്തിന്‍റെ സ്റ്റുഡിയോയുടെ പേര് മലയാളത്തില്‍ ഭാവന എന്നായിരുന്നെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ കോമാലി സ്റ്റുഡിയോ ആണ്.

Aanandam Aaratam' single from '' unveiled

‘ఉమామ‌హేశ్వ‌ర ఉగ్ర‌రూప‌స్య‌’ చిత్రం నుండి ‘ఆనందం ఆరాటం...’ లిరిక‌ల్ సాంగ్ విడుద‌లhttps://t.co/d0pIj09UuY pic.twitter.com/8L4BeVhVyr

— idlebrain.com (@idlebraindotcom)

സുഹാസ്, ജബ്ബര്‍ദസ്‍ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ബിജിബാല്‍ തന്നെയാണ്. ഛായാഗ്രഹണം അപ്പു പ്രഭാകര്‍. ബാഹുബലി നിര്‍മ്മിച്ച അര്‍ക മീഡിയ വര്‍ക്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേക്ക് നിമിര്‍ എന്ന പേരില്‍ 2018ല്‍ തീയേറ്ററുകളിലെത്തിയിരുന്നു. പ്രിയദര്‍ശന്‍ ആയിരുന്നു സംവിധായകന്‍. 

click me!