'ഗെറ്റ് റെഡി ടു വെല്‍ക്കം ദി ഗ്യാങ്'; 'അണ്ടര്‍ വേള്‍ഡ്' റിലീസ് തീയ്യതി

By Web TeamFirst Published Sep 18, 2019, 7:35 PM IST
Highlights

2017ല്‍ വന്ന 'കാറ്റി'ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് ഇത്. അമല്‍ നീരദിന്റെ 'സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക'യുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'അണ്ടര്‍ വേള്‍ഡ്'. ആസിഫ് അലി നായകനാവുന്ന ചിത്രം നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.

2017ല്‍ വന്ന 'കാറ്റി'ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് ഇത്. അമല്‍ നീരദിന്റെ 'സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക'യുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ. ത്രില്ലര്‍ എന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്.

ആസിഫ് അലിയ്‌ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.

click me!