'ഭാരത് സ്റ്റാര്‍': കമന്‍റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

Published : Sep 14, 2023, 07:30 PM IST
'ഭാരത് സ്റ്റാര്‍':  കമന്‍റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

Synopsis

അടുത്ത ചിത്രം ജയ് ഗണേഷിന് വേണ്ടിയാണോ ഈ വേഷം എങ്കില്‍ ഗണപതിക്ക് എന്താണ് സിക്സ് പാക്ക് എന്നാണ്  കമന്റ് ബോക്സിലെ ചില കമന്‍റുകളിലെ ചോദ്യം. മറ്റുചിലർ ഭാരത് സ്റ്റാർ എന്ന് വിളിച്ച് താരത്തെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. 

കൊച്ചി: മലയാളത്തിലെ ജിമ്മന്‍ നടന്മാരില്‍ മുന്‍പന്തിയിലുള്ളയാളാണ് ഉണ്ണി മുകുന്ദന്‍.  മേപ്പടിയാന്‍, മാളികപ്പുറം എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തെ അവതരിപ്പിച്ച സമയത്ത് നിന്നും കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റ് ആയ അവസ്ഥയിലാണ് ഉണ്ണി ഇപ്പോള്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് ഉണ്ണി പുതിയ പോസ്റ്റില്‍ പറയുന്നുണ്ട്. നൂറു കണക്കിന് കമന്‍റുകളാണ് ഉണ്ണിയുടെ അര്‍പ്പണബോധത്തെ പുകഴ്ത്തി വരുന്നത്. എന്നാല്‍ രസകരമായ കമന്‍റുകളും ഏറെയുണ്ട്. അതിനൊപ്പം തന്നെ ഉണ്ണിയുടെ അടുത്തകാലത്തെ രാഷ്ട്രീയ നിലപാടുകളെ അടക്കം കളിയാക്കി കുറേ കമന്‍റുകളുണ്ട്.

അടുത്ത ചിത്രം ജയ് ഗണേഷിന് വേണ്ടിയാണോ ഈ വേഷം എങ്കില്‍ ഗണപതിക്ക് എന്താണ് സിക്സ് പാക്ക് എന്നാണ്  കമന്റ് ബോക്സിലെ ചില കമന്‍റുകളിലെ ചോദ്യം. മറ്റുചിലർ ഭാരത് സ്റ്റാർ എന്ന് വിളിച്ച് താരത്തെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഇന്ത്യ എന്ന പേര് ഭാരതം എന്നാക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഉണ്ണിയിട്ട പോസ്റ്റാണ് ഈ കമന്‍റിന് പ്രേരണ.

എന്നാല്‍ ഇത്തരം ഒരു കമന്‍റിന് രസകരമായ മറുപടി ഉണ്ണി നല്‍കുന്നുണ്ട്. കളിയാക്കി വിളിച്ചതാണെങ്കിലും ഇഷ്ടപ്പെട്ടുവെന്ന് ഉണ്ണി പറയുന്നു. 'പൊളി ടൈറ്റില്‍, കളിയാക്കി വിളിച്ചതാണെങ്കിലും ജെനുവിനായി എനിക്ക് ഇത് ഇഷ്ടപ്പെട്ടു' എന്നാണ് ഉണ്ണി മുകുന്ദന്‍റെ കമന്‍റ് പറയുന്നത്. 

അതേസമയം ഏതെങ്കിലും ഒരു ചിത്രം ലക്ഷമാക്കിയുള്ള മേക്കോവര്‍ അല്ല ഉണ്ണി നടത്തുന്നത്. മറിച്ച് വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങള്‍ മുന്നില്‍ കണ്ടാണ്. ആര്‍ എസ് ദുരൈ സെന്തില്‍കുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടന്‍, രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ജൂനിയര്‍ ഗന്ധര്‍വ്വ എന്നിവയാണ് ഉണ്ണിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ആദ്യം ചിത്രീകരണം നടക്കുന്ന തമിഴ് ചിത്രത്തിന് ശേഷം താടിയും മുടിയും മുറിച്ചതിന് ശേഷമാകും മലയാള ചിത്രങ്ങളിലേക്ക് കടക്കുക.

വെട്രിമാരന്‍ തിരക്കഥയെഴുതുന്ന ചിത്രം എന്നതാണ് കരുടന്‍റെ ഏറ്റവും വലിയ പ്രത്യേകത. സൂരിയും എം ശശികുമാറുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധുര പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ്. അതേസമയം മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം. 

'ലക്ഷ്മി ചോദിച്ചത് 60,000' കൊടുക്കാന്‍ പറ്റിയത്.': ലക്ഷ്മിപ്രിയയ്ക്ക് മറുപടി നല്‍കി സന്ദീപ് വചസ്പതി

ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങി 'സുമിത്രേച്ചിയുടെ മൂത്ത മരുമകള്‍' : വൈറലായി അശ്വതിയുടെ ചിത്രങ്ങൾ

​​​​​​​Asianet News Live
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'അരൂപി' ഫസ്റ്റ് ലുക്ക് എത്തി
'ജനനായകൻ' കേരള ടിക്കറ്റ് ബുക്കിങ് നാളെ മുതൽ; പ്രതീക്ഷയോടെ ആരാധകർ