'റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, പക്ഷേ ഇത്'; 'മാർക്കോ'യെക്കുറിച്ച് ഉണ്ണി

Published : Jul 20, 2024, 09:03 AM IST
'റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, പക്ഷേ ഇത്'; 'മാർക്കോ'യെക്കുറിച്ച് ഉണ്ണി

Synopsis

"മാര്‍ക്കോയുടെ ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്"

ആക്ഷന്‍ ചിത്രങ്ങള്‍ക്ക് എക്കാലത്തും പ്രത്യേകം ഒരു ആരാധകവൃന്ദമുണ്ട്. മുന്‍കാലത്തില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന്‍ ചിത്രങ്ങളില്‍ വയലന്‍റ് രംഗങ്ങള്‍ ഇന്ന് കൂടുന്നുണ്ട്. ബോളിവുഡില്‍ നിന്ന് അടുത്തിടെ എത്തിയ കില്‍ എന്ന ചിത്രം വയലന്‍റ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു. കേരളത്തില്‍ അപ്രതീക്ഷിത ജനപ്രീതിയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രം തയ്യാറെടുക്കുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രമാണ് അത്. അവസാന ഷെഡ്യൂളിലേക്ക് കടന്ന ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. 

"മാര്‍ക്കോയുടെ ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍റും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ​ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്ക്രീനില്‍ കാണാന്‍ പോവുന്നത്", ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് ഉണ്ണി മുകുന്ദന്‍ ഇത് കുറിച്ചത്.

കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ക്യൂബ്സ് എൻ്റർടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തി തരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. 

ALSO READ : 'മറിമായം' ടീമിനൊപ്പം സലിം കുമാര്‍; 'പഞ്ചായത്ത് ജെട്ടി'ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ റിലീസായി
'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..