'ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയവെറി തീര്‍ക്കുന്നവർ'; വിഷമകരമായ യാഥാര്‍ത്ഥ്യത്തെ ചൂണ്ടിക്കാട്ടി ഉണ്ണി മുകുന്ദൻ

By Web TeamFirst Published Aug 13, 2019, 2:01 PM IST
Highlights

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോൾ മരണപ്പെട്ട ലിനുവിന്റെ മാതാപിതാക്കളുടെ ചിത്രത്തിന് ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയവെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു എന്നാണ് ഫേസ്‍ബുക്കില്‍ പോസ്റ്റിലൂടെ ഉണ്ണി മുകുന്ദന്‍ പറയുന്നത്
 

മകന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയവെറി തീര്‍ക്കുന്നവരാണ് ഉള്ളതെന്ന് നടൻ ഉണ്ണി മുകുന്ദന്‍. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോൾ മരണപ്പെട്ട ലിനുവിന്റെ മാതാപിതാക്കളുടെ ചിത്രത്തിന് ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയവെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു എന്നാണ് ഫേസ്‍ബുക്കില്‍ പോസ്റ്റിലൂടെ ഉണ്ണി മുകുന്ദന്‍ പറയുന്നത്.

ഉണ്ണി മുകുന്ദന്റെ ഫേസ്‍ബുക്ക് പോസ്റ്റ് വായിക്കാം

കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ. നേരം വെളുത്തപ്പോൾ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു, രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്, ലിനു സ്വന്തം ജീവൻ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്. ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാർത്ഥിക്കുന്നു. 


click me!