മസിലുള്ള ശരീരം ചില കഥാപാത്രങ്ങൾക്ക് യോജിക്കില്ല,ജോലി നഷ്ട്ടമാകാതിരിക്കാൻ അഡ്ജസ്റ്റ് ചെയ്യണം; ഉണ്ണി മുകുന്ദന്‍

Web Desk   | Asianet News
Published : Feb 15, 2021, 06:27 PM ISTUpdated : Feb 15, 2021, 06:29 PM IST
മസിലുള്ള ശരീരം ചില കഥാപാത്രങ്ങൾക്ക് യോജിക്കില്ല,ജോലി നഷ്ട്ടമാകാതിരിക്കാൻ അഡ്ജസ്റ്റ്  ചെയ്യണം; ഉണ്ണി മുകുന്ദന്‍

Synopsis

മേപ്പടിയാന്റെ രണ്ട് പോസ്റ്ററുകൾക്കും പ്രേക്ഷകർ നൽകിയ സ്വീകാര്യതയ്ക്ക് നന്ദി. പ്രേക്ഷകർക്ക് സിനിമ ആസ്വാദ്യകരമാകാനായി ഞാനും സിനിമയിലെ അണിയറപ്രവർത്തകരും നന്നായി പരിശ്രമിച്ചിട്ടുണ്ട്.

നടൻ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'മേപ്പടിയാന്റെ' പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കുട വയറുമായി വ്യത്യസ്ത ലുക്കിലായിരുന്നു താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി വേദനയോടെയാണ് ശരീര ഭാരം വർധിപ്പിച്ചതെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. ജോലി നഷ്ട്ടപ്പെടാതിരിക്കാനായും ഗുണനിലവാരമുള്ള ഒരു കലാരൂപത്തിനും വേണ്ടിയാണ് ആരോഗ്യമുള്ള ജീവിതരീതിയും നല്ല ശരീരവും ഉപേക്ഷിക്കേണ്ടിവന്നതെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. 

ഉണ്ണിമുകുന്ദന്റെ ഫേസ്ബുക് പോസ്റ്റ്

മേപ്പടിയാന്റെ രണ്ട് പോസ്റ്ററുകൾക്കും പ്രേക്ഷകർ നൽകിയ സ്വീകാര്യതയ്ക്ക് നന്ദി. പ്രേക്ഷകർക്ക് സിനിമ ആസ്വാദ്യകരമാകാനായി ഞാനും സിനിമയിലെ അണിയറപ്രവർത്തകരും നന്നായി പരിശ്രമിച്ചിട്ടുണ്ട്. അല്പം വീർത്ത ശരീരഘടനയുമായാണ് രണ്ടാമത്തെ പോസ്റ്ററിൽ ഞാൻ വരുന്നത്. സിനിമയിലെ എന്റെ കഥാപാത്രത്തിന് വേണ്ടിയാണ് അത്തരമൊരു ശരീരഘടന ഞാൻ ചെയ്തത്. എന്നെ സംബന്ധിച്ച് വളരെ പ്രയാസപ്പെട്ടാണ് അത്തരമൊരു ശരീരഘടന ഉണ്ടാക്കിയെടുത്തത്. ഈ പ്രോജക്റ്റിന് അനുവാദം നൽകുന്ന സമയത്ത് ഞാൻ മാമാങ്കത്തിൽ അഭിനയിക്കുകയായിരുന്നു. ഒരു യോദ്ധാവിന്റെ വേഷമായിരുന്നു അതിൽ ഞാൻ ചെയ്തത്. മസിലുകൾ ഉള്ള ശരീരമായിരുന്നു അപ്പോൾ എനിക്ക് ഉണ്ടായിരുന്നത്. എന്നാൽ 'മേപ്പടിയാന്റെ' ജയകൃഷ്‌ണന്‌ മസിലുകൾ ഉള്ള ശരീര ഘടന യോജിക്കില്ലെന്ന് സിനിമയുടെ സംവിധായകൻ പറഞ്ഞു. 

ആരോഗ്യകരമായ ഒരു ജീവിതശൈലിയും നല്ല ശരീരവും ഗുണനിലവാരമുള്ള കലയ്ക്കു വേണ്ടി ഉപേക്ഷിക്കാതിരിക്കുന്നതു എന്നെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നം തന്നെയായിരുന്നു. വ്യത്യസ്തമായ മനോഭാവവും ശരീരഭാഷയുമാണ് മേപ്പടിയാനിലെ ജയകൃഷ്ണന് വേണ്ടത്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ ജീവിത രീതിയിലേക്ക് ഞാനും കടന്നു. ഒരു നടനെന്ന നിലയിൽ എന്റെ ആരോഗ്യകരമായ ജീവിതശൈലി അലങ്കോലപ്പെടുത്താൻ ഞാൻ നടത്തിയ എല്ലാ ശ്രമങ്ങൾക്കും മികച്ച ഫലങ്ങൾ നൽകുമെന്നു ഞാൻ വിശ്വസിക്കുന്നു. എന്ത് കാരണവശാലും ഒരാളുടെ ആരോഗ്യം നശിപ്പിക്കുക എന്ന ആശയത്തിന് ഞാൻ പൂർണമായും എതിരാണ്. എന്നാൽ മസിലുകൾ ഉള്ള ശരീരം സിനിമയിലെ ചില കഥാപാത്രങ്ങൾക്ക് യോജിക്കുകയില്ല അതുകൊണ്ടു തന്നെ ജോലി നഷ്ട്ടപ്പെടാതിരിക്കാനായി ഇത്തരം അഡ്ജസ്റ്മെന്റുകൾ സഹിച്ചേ മതിയാകൂ. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്കും ആശംസകൾക്കും ഒരുപാട് നന്ദി. മേപ്പഡിയൻ നിങ്ങളെ നിരാശപ്പെടുത്തില്ല. അതിലും പ്രധാനമായി, എന്റെ മസിലുകളുമായി ഞാൻ തിരികെയെത്തും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഐ.എഫ്.എഫ്.കെയിൽ പുകഞ്ഞ് 'കൂലി'; ലോകേഷിനെതിരെ രൂക്ഷവിമർശനവുമായി സത്യേന്ദ്ര
ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്