മൂന്ന് വര്‍ഷത്തിനുശേഷം ഉണ്ണി മുകുന്ദന്‍ ചിത്രം തിയറ്ററിലേക്ക്; മേപ്പടിയാന്‍ റിലീസ് മോഹന്‍ലാല്‍ പ്രഖ്യാപിക്കും

Published : Dec 03, 2021, 05:31 PM ISTUpdated : Dec 03, 2021, 05:33 PM IST
മൂന്ന് വര്‍ഷത്തിനുശേഷം ഉണ്ണി മുകുന്ദന്‍ ചിത്രം തിയറ്ററിലേക്ക്; മേപ്പടിയാന്‍ റിലീസ് മോഹന്‍ലാല്‍ പ്രഖ്യാപിക്കും

Synopsis

ഈ സിനിമയ്ക്കുവേണ്ടി ഉണ്ണി മുകുന്ദന്‍ മേക്കോവര്‍ നടത്തിയിരുന്നു

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഉണ്ണി മുകുന്ദന്‍ (Unni Mukundan) നായകനായ ഒരു ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നു. നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്‍' (Meppadiyan) എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ആദ്യ സംരംഭം കൂടിയാണിത്. ചിത്രത്തിന്‍റെ റിലീസ് തീയതി സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ (Mohanlal) നാളെ പ്രഖ്യാപിക്കും.

ഉണ്ണി മുകുന്ദന്‍ പറയുന്നു

"മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം ഞാൻ നായകനാകുന്ന ചിത്രം മേപ്പടിയാൻ വേൾഡ് വൈഡ് തിയറ്റർ റിലീസായി നിങ്ങളിലേക്കെത്തുന്നു. അനിവാര്യമായ ഒരു ഇടവേള തന്നെയായിരുന്നു ഇത് എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം, നിങ്ങൾ എന്നെ കാണാൻ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു കഥാപാത്രത്തിനും തിരക്കഥയ്ക്കും വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്‍റെ ഈ കാത്തിരിപ്പ് വിജയിച്ചു എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്. ഇനി, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരായ നിങ്ങളാണ് വിലയിരുത്തേണ്ടത്. ഈ ചിത്രം എന്‍റെ ആദ്യ നിർമ്മാണ സംരംഭമായി എന്നതും ഇതിന്‍റെ മധുരം ഇരട്ടിയാക്കുന്നു. നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മേപ്പടിയാൻ എന്ന ഞങ്ങളുടെ കൊച്ചു കുടുംബ ചിത്രത്തിന്‍റെ റിലീസിംഗ് തീയതി നാളെ രാവിലെ 9 മണിക്ക് പ്രിയപ്പെട്ട ലാലേട്ടൻ, ഭരത് മോഹൻലാൽ പ്രഖ്യാപിക്കുന്നു. ഇതിനോടൊപ്പം ഞാൻ പാടിയ മേപ്പടിയാൻ എന്ന ചിത്രത്തിലെ ഒരു അയ്യപ്പ ഭക്തി ഗാനവും നിങ്ങൾക്കായി സമർപ്പിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്.. ഉണ്ണിമുകുന്ദൻ."

സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം യു സര്‍ട്ടിഫിക്കേഷന്‍ ആണ് നേടിയിരിക്കുന്നത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് ആണ് വിതരണം. ജനുവരി റിലീസ് എന്നാണ് അറിയുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി
‘വെൻ മോണിംഗ് കംസ്’ സ്വന്തം നാടായ ജമൈക്കയ്ക്കുള്ള പ്രേമലേഖനം: കെല്ലി ഫൈഫ് മാർഷൽ