പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി 'ഗെറ്റ് സെറ്റ് ബേബി'; 30-ാം ദിവസത്തിലേക്ക് ചിത്രം, 50ൽ അധികം സ്ക്രീനുകളിൽ

Published : Mar 19, 2025, 12:35 PM ISTUpdated : Mar 19, 2025, 12:37 PM IST
പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി 'ഗെറ്റ് സെറ്റ് ബേബി'; 30-ാം ദിവസത്തിലേക്ക് ചിത്രം, 50ൽ അധികം സ്ക്രീനുകളിൽ

Synopsis

ഒരു റൊമാന്‍റിക് കോമഡിയായി തുടങ്ങി ഏറെ വൈകാരികമായ രീതിയിൽ പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിലാണ് സിനിമയുടെ കഥാസാരം.

കുടുംബങ്ങളുടെ പ്രിയം നേടി ഉണ്ണി മുകുന്ദൻ ചിത്രം 'ഗെറ്റ് സെറ്റ് ബേബി' മുപ്പതാം ദിവസത്തിലേക്ക്. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായാണ് ചിത്രം മുന്നേറുന്നത്. ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിന്‍റെ മേമ്പൊടിയിൽ ഏവർക്കും മനസ്സിലാകുന്നത്ര ലളിതമായി അവതരിപ്പിച്ചു കൊണ്ടാണ് തലമുറ വ്യത്യാസമില്ലാതെ ഏവരേയും ചിത്രം ആകർഷിച്ചിരിക്കുന്നത്. അമ്പതിലധികം സ്ക്രീനുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്.

വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്ന് ഒരുക്കിയിട്ടുള്ള പഴുതുകളടച്ച തിരക്കഥയെ കൈയ്യടക്കമുള്ള സംവിധാന മികവിൽ വിനയ് ഗോവിന്ദ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഒരു റൊമാന്‍റിക് കോമഡിയായി തുടങ്ങി ഏറെ വൈകാരികമായ രീതിയിൽ പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിലാണ് സിനിമയുടെ കഥാസാരം. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ ഇരുവരുടേയും കെമിസ്ട്രിയാണ് എടുത്തുപറയേണ്ട പ്രധാന ഘടകമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. 

ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായി ഉണ്ണിയും, ഭാര്യയായ സ്വാതി എന്ന കഥാപാത്രമായി നിഖിലയും മികവുറ്റ പ്രകടനം ചിത്രത്തിൽ നടത്തിയിട്ടുണ്ട്. ഒരു ഗൈനക്കോളജി ഡോക്ടറുടെ പേഴ്സണൽ, പ്രൊഫഷണൽ ലൈഫിനെ മികച്ച രീതിയിൽ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നടൻ സുധീഷും നടി സുരഭി ലക്ഷ്മിയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതികളുടെ വേഷവും ചെമ്പൻ വിനോദും ഫറ ഷിബ്‍ലയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതി കഥാപാത്രങ്ങളും മനസ്സിനെ സ്പർശിക്കുന്നതാണ്.  

ജോണി ആന്‍റണി, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ, കെപിഎസി ലീല തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. ആ‍ർഡിഎക്സിന് ശേഷം അലക്സ് ജെ പുളിക്കലിന്‍റെ കളർഫുള്‍ ദൃശ്യങ്ങള്‍ സിനിമയ്ക്ക് ഒരു ഫ്രഷ്നെസ് നൽകുന്നുണ്ട്. 

മോഹൻലാൽ സാറിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു: 'ഹൃദയപൂർവം' ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മാളവിക

അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ ആകർഷകമാണ്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും