
മലയാളത്തിന്റെ യുവ നടൻമാരില്‍ മുൻനിരയിലുള്ള താരമാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ നിരവധി ഹിറ്റ് മലയാള ചിത്രങ്ങളില്‍ ഉണ്ണി മുകുന്ദൻ നായകനായി വേഷമിട്ടിരുന്നു. ജയ് ഗണേഷാണ് ഉണ്ണി മുകുന്ദൻ ചിത്രമായി റിലീസാകാനുള്ളത്. ബോളിവുഡ് ഓഫര്‍ നിരസിച്ചതിന്റെ കാരണത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
സെക്സ് കോമഡികളില്‍ നായകനാകാൻ തനിക്ക് ബോളിവുഡില്‍ നിന്ന് ഓഫര്‍ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയത്. എന്നാല്‍ അത്തരം ഒരു സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. ആര്‍മി പ്രമേയമാകുന്ന ഒരു സിനിമയില്‍ താൻ നായകനാകുന്നുണ്ട് എന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. വിശദമായ അപ്‍ഡേറ്റ് വൈകാതെ പുറത്തുവിടുമെന്നും താരം വ്യക്തമാക്കി.
ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംവിധാനം രഞ്‍ജിത് ശങ്കറാണ്. മഹിമാ നമ്പ്യാര്‍ നായികയുമായി എത്തുന്ന ചിത്രം ജയ് ഗണേഷ് റിലീസ് ചെയ്യുന്നത് അടുത്ത മാസം 11ന് ആണ്. ഛായാഗ്രാഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിക്കുന്നു. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്‍ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു.
ഗന്ധർവ്വ ജൂനിയര്‍ എന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദൻ നായകനാകുന്നതില്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഒരു ഫാന്റസി കോമഡി ഴോണര്‍ ചിത്രമായിരിക്കും ഗന്ധര്‍വ ജൂനിയര്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'വേൾഡ് ഓഫ് ഗന്ധർവ്വാസ്' എന്ന വീഡിയോ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഗന്ധർവ്വ ജൂനിയറിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ടിരുന്നു. ഉണ്ണി മുകുന്ദൻ ഗന്ധര്‍വനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വിഷ്‍ണു അരവിന്ദും തിരക്കഥ എഴുതുന്നത് പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവര്‍ ചേര്‍ന്നുമാണ്.
Read More: ജയ് ഗണേഷുമായി ഉണ്ണിമുകുന്ദൻ, ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക