
ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാന്‍' (Meppadiyan). ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. തിയറ്ററിൽ റിലീസ് ചെയ്ത് ഒരുമാസം പിന്നിട്ടപ്പോൾ ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ആമസോൺ പ്രൈമിൽ ചിത്രം പ്രദർശിപ്പിച്ചതോടെ ജയകൃഷ്ണനും കൂട്ടരും വീണ്ടും ചർച്ചാവിഷയമായി. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ പങ്കുവച്ച പോസ്റ്റിന് വന്ന കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.
ഉണ്ണി മുകുന്ദന്റെ കഥാപാത്രമായ ജയകൃഷ്ണൻ സർക്കാർ ഓഫീസിൽ വന്ന് നിരാശനാകുന്ന ഒരു രംഗമാണ് ഉണ്ണി പോസ്റ്റ് ചെയ്തത്. “സർ, സർക്കാർ ഓഫീസെന്ന് പറഞ്ഞാൽ സാധാരണക്കാരെ സഹായിക്കാൻ ഉള്ളതാകണം..” എന്ന ഡയലോഗ് അടിക്കുറിപ്പായി നൽകിയായിരുന്നു പോസ്റ്റ്. ഇതിന് താഴം നിരവധി പേർ കമന്റുകളുമായി എത്തി.
‘ഇപ്പോഴും ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങൾ കാത്തിരിക്കാം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനാണ് ഉണ്ണി മറുപടിയുമായി എത്തിയത്. “ഈ സിനിമ തിയേറ്ററിൽ എത്തിക്കാൻ എനിക്ക് നാല് വർഷമെടുത്തു, ഒടിടിക്ക് നൽകും മുൻപ് ഞാൻ ഒരു വർഷം ഹോൾഡ് ചെയ്തു. ആവശ്യമെങ്കിൽ, ഒരു നടനെന്ന നിലയിൽ എന്റെ ജീവിതകാലം മുഴുവൻ ഈ സിനിമ ഞാൻ നാണമില്ലാതെ ആഘോഷിക്കും. സിനിമ എത്ര മികച്ചതാണെന്നും, പ്രേക്ഷകർ അത് എത്ര നന്നായി സ്വീകരിച്ചു എന്നതിലും ഞാൻ അഭിമാനിക്കുന്നു” എന്ന് ഉണ്ണിമുകുന്ദൻ കുറിച്ചു.
കഴിഞ്ഞ മാസം 14നാണ് മേപ്പടിയാൻ തിയറ്ററുകളിൽ എത്തിയത്. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
അജു വർഗീസ്, ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം. ചിത്രത്തിന് തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒടിടിടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ദുബൈ എക്സ്പോയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എക്സ്പോയിലെ ഇന്ത്യ പവലിയനില്‍ ദ് ഫോറം ലെവല്‍ 3ല്‍ ആയിരുന്നു പ്രദര്‍ശനം. ദുബൈ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു ഇത്.