ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പാട്ടുപാടിയും അഭിനന്ദിച്ചും ഉണ്ണി മുകുന്ദൻ- വീഡിയോ

Web Desk   | Asianet News
Published : May 07, 2020, 02:52 PM IST
ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പാട്ടുപാടിയും അഭിനന്ദിച്ചും ഉണ്ണി മുകുന്ദൻ- വീഡിയോ

Synopsis

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒപ്പം പാട്ടുപാടി ഉണ്ണി മുകുന്ദൻ.  

കൊവിഡ് കാലമാണ്. ലോക്ക് ഡൗണിലാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. അതേസമയം കൊവിഡിനെ തുരത്താൻ അഹോരാത്രം ജോലി ചെയ്യുകയാണ് രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ പറഞ്ഞു അഭിനന്ദനങ്ങള്‍ ആയും ഉണ്ണി മുകുന്ദൻ ഒപ്പം ചേര്‍ന്നു."

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ യഥാര്‍ഥ ഹീറോകളുമായി സംസാരിക്കാൻ അവസരം കിട്ടിയെന്ന് ഉണ്ണി മുകുന്ദൻ തന്നെ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. പകലോ രാത്രിയോ ഭേദമില്ലാതെ കൊവിഡ് 19ന് എതിരെ പോരാടുന്ന ഓരോരുത്തര്‍ക്കും നന്ദിയെന്നു ഉണ്ണി മുകുന്ദൻ പറയുന്നു. ഉണ്ണി മുകുന്ദന് പുറമേ ആരാധകരും അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നു. വിവിധ ജില്ലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പാട്ടുപാടുകയും ചെയ്‍തു, ഉണ്ണി മുകുന്ദൻ. ഓണ്‍ലൈനിലൂടെയാണ് ഉണ്ണി മുകുന്ദൻ ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിച്ചതും വിശേഷങ്ങള്‍ പങ്കുവച്ചതും. എല്ലാവര്‍ക്കും കൂടുതല്‍ കരുത്തുണ്ടാകട്ടെയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

PREV
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'