ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'യുടെ ഫസ്റ്റ് ലുക്ക് 16 ന്

Published : Jun 14, 2024, 03:52 PM IST
ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'യുടെ ഫസ്റ്റ് ലുക്ക് 16 ന്

Synopsis

രവി ബസ്‍റൂര്‍ സംഗീത സംവിധാനം

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാര്‍ക്കോ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് സംബന്ധിച്ച അപ്ഡേറ്റ് അണിയറക്കാര്‍ പുറത്തുവിട്ടു. 16 ന് രാവിലെ 10.10 ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തും. കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. 

ക്യൂബ്സ് എൻ്റർടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മൂന്നാർ ഷെഡ്യൂൾ പൂർത്തിയാക്കി ചിത്രം കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടിരുന്നു. പതിനഞ്ചു ദിവസത്തോളം നീണ്ടുനിന്ന ഇവിടുത്തെ ചിത്രീകരണത്തിൽ ചിത്രത്തിലെ നിർണ്ണായകമായ ത്രില്ലർ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടത്. ഒന്നരമാസക്കാലം കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമുണ്ടാകുമെന്ന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് വ്യക്തമാക്കി. കൊച്ചി ഷെഡ്യൂൾ പൂർത്തിയാക്കിയാൽ ചിത്രം വിദേശ രംഗങ്ങൾ ചിത്രീകരിക്കുവാനായി പുറപ്പെടും. ഗ്രീസ് ആണ് ലൊക്കേഷൻ.

സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തി തരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പൂർണ്ണമായും ആക്ഷൻ ത്രില്ലർ ചിത്രമാണിത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. 

ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് ഷെമീർ മുഹമ്മദ്, കലാസംവിധാനം മ്പുനിൽ ദാസ്, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിംഗ് 10ജി മീഡിയ, ഫോട്ടോ നന്ദു ഗോപാലകൃഷ്ണൻ.

ALSO READ : ഈ നാല് വിസ്‍മയങ്ങള്‍ ഒന്നിക്കുമ്പോൾ; 'ഉള്ളൊഴുക്കി'ന് പ്രതീക്ഷ കൂട്ടുന്ന ഘടകങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'