'സമൂഹമാധ്യമങ്ങളില്‍ നിന്ന് അവധിയെടുക്കുന്നു'; കാരണം പറഞ്ഞ് ഉണ്ണി മുകുന്ദന്‍

Published : Jun 05, 2020, 10:42 PM IST
'സമൂഹമാധ്യമങ്ങളില്‍ നിന്ന് അവധിയെടുക്കുന്നു'; കാരണം പറഞ്ഞ് ഉണ്ണി മുകുന്ദന്‍

Synopsis

'ഒപ്പമുള്ളവര്‍ എനിക്കുവേണ്ടി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുകയും പ്രോജക്ടിന്‍റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും..'

സമൂഹമാധ്യമങ്ങളില്‍ നിന്ന് താന്‍ താല്‍ക്കാലിക അവധിയെടുക്കുകയാണെന്ന് ഉണ്ണി മുകുന്ദന്‍‌. അഭിനയിക്കാനിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉണ്ണി മുകുന്ദന്‍ അറിയിച്ചു. 'മേപ്പടിയാന്‍' എന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചെന്നും ഇടവേളയ്ക്കു ശേഷം കാണാമെന്നുമാണ് ഉണ്ണിയുടെ കുറിപ്പ്.

"സുഹൃത്തുക്കളെ, മേപ്പടിയാന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ എന്‍റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും അവധിയെടുക്കുകയാണ്. ഒപ്പമുള്ളവര്‍ എനിക്കുവേണ്ടി ആ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുകയും പ്രോജക്ടിന്‍റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. ഇനി തീയേറ്ററില്‍ കാണാം! നന്ദി, നിങ്ങളുടെ ഉണ്ണി മുകുന്ദന്‍", എന്നാണ് ഉണ്ണി മുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

പഴയ ഇന്‍ലന്‍ഡില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്‍റെ മാതൃകയിലും ഈ സന്ദേശം ഉണ്ണി പങ്കുവച്ചിട്ടുണ്ട്. നവാഗതനായ വിഷ്ണു മോഹന്‍ ആണ് മേപ്പടിയാന്‍റെ സംവിധാനം. മാഡ് ദി മാറ്റിക്സിന്‍റെ ബാനറില്‍ സതീഷ് മോഹന്‍ ആണ് നിര്‍മ്മാണം. രക്ഷാധികാരി ബൈജുവിനു ശേഷം ഈ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഉണ്ണി മുകുന്ദന്‍റെ കരിയറില്‍ വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്ന ചിത്രമാണിത്. സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗള്ളി ബോയ് റിലീസായപ്പോൾ ആദ്യ മെസേജ് അവളുടേതായിരുന്നു, അപ്പോഴേക്കും അവളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു..: നഷ്ടപ്രണയത്തെ കുറിച്ച് സിദ്ധാന്ത് ചതുർവേദി
'സുഖമാണോ സുഖമാണ്' ചിത്രത്തിലെ ബട്ടർഫ്ലൈ ഗാനം പ്രേക്ഷകരിലേക്ക്