ഹിന്ദിയിലും ഞെട്ടിക്കാൻ മാര്‍ക്കോ എത്തുന്നു, ടീസര്‍ പുറത്തുവിട്ടു, മാസ്സാകാൻ ഉണ്ണി മുകുന്ദൻ

Published : Oct 26, 2024, 07:59 PM ISTUpdated : Oct 26, 2024, 08:00 PM IST
ഹിന്ദിയിലും ഞെട്ടിക്കാൻ മാര്‍ക്കോ എത്തുന്നു, ടീസര്‍ പുറത്തുവിട്ടു, മാസ്സാകാൻ ഉണ്ണി മുകുന്ദൻ

Synopsis

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഹിന്ദി ടീസര്‍ പുറത്ത്.

ഉണ്ണി മുകുന്ദൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് മാര്‍ക്കോ. ആക്ഷൻ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ എത്തുന്നത്. വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ. മാര്‍ക്കോ എന്ന ചിത്രത്തിന്റെ ഹിന്ദി ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നിവരുമാണ്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തുക. പ്രതിനായക വേഷത്തിലായിരുന്നു മാർക്കോ ജൂനിയർ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. മെയ് മൂന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.

ഉണ്ണി മുകുന്ദൻ നായകനായവയില്‍ ഒടുവില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത് ജയ് ഗണേഷ് ആണ്. കേരള ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ നേടാൻ ജയ് ഗണേഷിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒന്നായിരുന്നു സംവിധായകൻ രഞ്‍ജിത് ശങ്കറിന്റെ ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട് ചിത്രത്തില്‍. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് ജയ് ഗണേഷ് കണ്ടവരുടെ അഭിപ്രായങ്ങള്‍. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

Read More: ജോജു ജോര്‍ജിന്റെ പണി ഞെട്ടിക്കുന്നു, കളക്ഷൻ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ