'മരക്കാരി'നു മുന്‍പേ മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍; റിലീസിന് തയ്യാറെടുത്ത് 21 മലയാള സിനിമകള്‍

By Web TeamFirst Published Jan 15, 2021, 7:06 PM IST
Highlights

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്', 'വണ്‍', കുഞ്ചാക്കോ ബോബന്‍റെ 'മോഹന്‍ കുമാര്‍ ഫാന്‍സ്', 'നിഴല്‍', പൃഥ്വിരാജിന്‍റെ 'കോള്‍ഡ് കേസ്' എന്നിവയാണ് ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍

മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം കേരളത്തിലെ തിയറ്ററുകള്‍ തുറന്നതോടെ റിലീസിനൊരുങ്ങി ഇരുപതിലേറെ മലയാള സിനിമകള്‍. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ് ചിത്രം 'മാസ്റ്ററി'ന്‍റെ റിലീസോടെ തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ കൂട്ടമായെത്തിയത് കേരളത്തിലെ തിയറ്റര്‍ വ്യവസായത്തിന് പ്രതീക്ഷ പകരുന്നതാണ്. ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' അടക്കം ആറ് ചിത്രങ്ങളാണ് ഇതുവരെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതേസമയം 'മരക്കാര്‍' എത്തുന്ന മാര്‍ച്ച് 26നു മുന്‍പ് റിലീസിന് സന്നദ്ധത അറിയിച്ചിരിക്കുന്നത് ഇരുപതിലേറെ സിനിമകളാണ്.

 

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്', 'വണ്‍', കുഞ്ചാക്കോ ബോബന്‍റെ 'മോഹന്‍ കുമാര്‍ ഫാന്‍സ്', 'നിഴല്‍', പൃഥ്വിരാജിന്‍റെ 'കോള്‍ഡ് കേസ്' എന്നിവയാണ് ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ 'റിലീസ് തീയതികളും' സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ റിലീസിന് തയ്യാറെന്നു പറഞ്ഞ് നിര്‍മ്മാതാക്കള്‍ തീയേറ്ററുകള്‍ക്ക് നല്‍കിയിരിക്കുന്ന തീയതികളാണ് ഇതെന്നും റിലീസ് തീയതികളില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്നും ഫിയോക് വൈസ് പ്രസിഡന്‍റ് സോണി തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

 

"മാര്‍ച്ച് 26ന് മരക്കാര്‍ നേരത്തെ അനൗണ്‍സ് ചെയ്തിരുന്നതാണല്ലോ. അതിന്‍റെ ഡിസ്ട്രിബ്യൂട്ടറും പ്രൊഡ്യൂസറും കൂടി സിനിമ പൂര്‍ത്തിയായ മറ്റു നിര്‍മ്മാതാക്കളോട് റിലീസിംഗ് തീരുമാനം ആരാഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ (തിയറ്ററിലെ 50 ശതമാനം പ്രവേശനം) റിലീസിന് തയ്യാറാണെന്നു പറഞ്ഞ് 23 ഓളം സിനിമകളുടെ നിര്‍മ്മാതാക്കള്‍ മുന്നോട്ടുവന്നിരുന്നു. റിലീസിന് താല്‍പര്യമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്ന തീയതികളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഉറപ്പായും ഈ തീയ്യതികളില്‍ തന്നെ ഈ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെടുമെന്ന് പറയാന്‍ പറ്റില്ല. ചില സിനിമകളൊക്കെ എന്തെങ്കിലും കാരണങ്ങളാല്‍ മാറാനൊക്കെ സാധ്യതയുണ്ട്. ഇറങ്ങുന്ന ഏതെങ്കിലും സിനിമകള്‍ നല്ല രീതിയില്‍ കളക്ഷന്‍ നേടി മുന്നോട്ടുപോവുമ്പോള്‍ പുതിയ റിലീസുകള്‍ വൈകുമല്ലോ", സോണി തോമസ് പറയുന്നു.

നിര്‍മ്മാതാക്കള്‍ റിലീസിന് സന്നദ്ധത അറിയിച്ചിരിക്കുന്ന തീയതികള്‍

click me!