'റോക്കി ഭായ്'ക്ക് ശേഷം മറ്റൊരു ഭായ് എത്തുന്നു; 'കബ്‌സ'യിലെ തകർപ്പൻ ​ഗാനമെത്തി

By Web TeamFirst Published Feb 5, 2023, 3:53 PM IST
Highlights

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര സുന്ദരി  ശ്രിയ ശരൺ കബ്സയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

'കബ്‌സ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. രവി ബസ്‌റൂർ സംഗീതം ഒരുക്കിയ ഗാനത്തിന് മികച്ച പ്രതികാരമാണ് ലഭിക്കുന്നത്. ഉപേന്ദ്രയും ബാദ്ഷ കിച്ച സുദീപും ഒന്നിക്കുന്ന ചിത്രം മാർച്ച് 17 മുതൽ തീയറ്ററുകളിൽ എത്തും. ചിത്രത്തിന്‍റേതായി മുന്‍പ് പുറത്തിറങ്ങിയ പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം ശ്രദ്ധനേടിയിരുന്നു

ആർ.ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ സിനിമ മേഖലയെ വാനോളം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും. കെ ജി എഫിന് പുറമെ 777ചാർളിയും വിക്രാന്ത്‌ റോണയും കാന്താരയും ബോക്സ് ഓഫീസിന് നേടികൊടുത്ത കളക്ഷൻ കന്നഡ സിനിമ മേഖലയെ മാത്രമല്ല ഇന്ത്യൻ സിനിമ വ്യവസായത്തെയും ഉയരങ്ങളിൽ എത്തിച്ചിരുന്നു.

കെജിഎഫിന്റെ ജനപ്രിയ ട്യൂണുകളും സ്‌കോറും ഒരുക്കിയ രവി ബസ്‌റൂറാണ് കബ്സയയുടെ സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ.ചന്ദ്രു നിർമ്മിച്ച് എം.ടി.ബി. നാഗരാജ് അവതരിപ്പിക്കുന്ന 'കബ്‌സ' വേൾഡ് വൈഡ് വമ്പൻ റിലീസാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം എത്തും.

1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മാസ് -ആക്ഷൻ പിരിയോഡിക്കായി ഒരുങ്ങുന്ന "കബ്‌സ" നമുക്ക് മുന്നിൽ മൺമറഞ്ഞു പോയ യാതനകൾ നേരിടേണ്ടി വന്ന സ്വാതന്ത്ര സമര സ്‌നേനികളുടെ മക്കൾ പിന്നീട് എങ്ങനെ ജീവിക്കുന്നുവെന്നതും സിനിമയിൽ പറയുന്നുണ്ട്. കെ ജി എഫിന് ശേഷം പാൻ ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. കൂടാതെ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ  ഫൈറ്റ് മാസ്റ്റേഴ്സ് ആയ  രവി വർമ്മ, വിജയ്, വിക്രം,റാം ലക്ഷ്മൺ, മോർ തുടങ്ങിയവരും കബ്സയ്ക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നുണ്ട്. ഇത് പൊടി പാറിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. 

മലയാള സിനിമ പുലിമുരുകന്റെ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കി കൊണ്ട് മലയാളികൾക്കും സുപരിചിതനായ ഒരാളാണ് പീറ്റർ ഹെയ്ൻ. ചിത്രത്തിന്റെ ടീസറിൽ തന്നെ തീ പാറുന്ന ആക്ഷൻ രംഗങ്ങൾ കണ്ട് ആവേശത്തിലാണ് പ്രേക്ഷകർ.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര സുന്ദരി  ശ്രിയ ശരൺ കബ്സയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ ശിവരാജ്‌കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുതിരക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവരാണ് കബ്സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം എ.ജെ ഷെട്ടിയും കലാസംവിധാനം ശിവകുമാറും മഹേഷ് റെഡ്ഡി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. മലയാളം പിആർഒ- വിപിൻ കുമാർ, പ്രൊഡക്ഷൻ ഹെഡ്- യമുന ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗഗൻ.ബി.എ. എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

tags
click me!