ഉര്‍വശി റൗട്ടേലയുടെ ബംഗ്ലാവിന്റെ വില 190 കോടി, കണ്ണുതള്ളി ആരാധകര്‍

Published : Jun 01, 2023, 11:12 AM IST
ഉര്‍വശി റൗട്ടേലയുടെ ബംഗ്ലാവിന്റെ വില  190 കോടി, കണ്ണുതള്ളി ആരാധകര്‍

Synopsis

മുംബൈയില്‍ ഇതിഹാസ ചലച്ചിത്രകാരൻ യാഷ് ചോപ്രയുടെ വസതിക്ക് സമീപമാണ് ഉര്‍വശി റൗട്ടേലുടെ താമസം.

ഹിന്ദിയിലും തെന്നിന്ത്യൻ ഭാഷകളിലും ശ്രദ്ധേയയായ താരമാണ് ഉര്‍വശി റൗട്ടേല. ഉര്‍വശി റൗട്ടേലയുടെ താമസിക്കുന്ന വീടിന്റെ വില ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അത്യാഢംബര വീടിന്റ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഉര്‍വശി റൗട്ടേലയുടെ വീടിന് 190 കോടി രൂപ മതിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയില്‍ ഇതിഹാസ ചലച്ചിത്രകാരൻ യാഷ് ചോപ്രയുടെ വസതിക്ക് സമീപമാണ് ഉര്‍വശി റൗട്ടേലയും താമസിക്കുന്നത്. ഉര്‍വശി റൗട്ടേല താമസിക്കുന്ന ബംഗ്ലാവിന് വിശാലമായ പൂന്തോട്ടം, ജിം,  വലിയ വീട്ടുമുറ്റം എന്നിവയുമുണ്ട്. ഉര്‍വശി റൗട്ടേലയുടെ ആഢംബര ബംഗ്ലാവിന്റെ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. ഉര്‍വശി റൗട്ടേലയുടെ ബംഗ്ലാവിന് ആധുനികമായ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

'ദ ലെജൻഡെ'ന്ന ചിത്രത്തിലൂടെ തമിഴകത്തേയ്‍ക്കും താരം എത്തിയിരുന്നു. അശ്വിൻ ശരവണൻ നായകനായ ആദ്യ ചിത്രമായിരുന്നു 'ദ ലെജൻഡ്'. ജെഡി ആൻഡ് ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു 'ദ ലെജൻഡ്'.

ശരവണ സ്റ്റോഴ്‍സ് ഉടമ ശരവണന്‍ സ്വന്തം സ്ഥാപനത്തിന്‍റെ നിരവധി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വ്യക്തിത്വമാണ്. അതിന് തുടര്‍ച്ചയായാണ് സ്വന്തമായി സിനിമ നിര്‍മ്മിച്ച് അതില്‍ നായകനായി അഭിനയിക്കാന്‍ അരുള്‍ ശരവണൻ തീരുമാനിച്ചത്. ഉര്‍വ്വശി റൗട്ടേല നായികയായി എത്തിയ ചിത്രത്തില്‍ ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്‍ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തിലുണ്ട്. വിവേക് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്നാണ് 'ലെജന്‍ഡ്'. 'ദ ലെജൻഡി'ന്റെ എഡിറ്റിംഗ് റൂബനാണ്. ഛായാഗ്രഹണം ആര്‍ വേല്‍രാജ് ആണ്. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്നിരിക്കുന്നു.

Read More: ഇത് പൊടിപാറും, മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്
ദുൽഖറിന്റെ 'ഐ ആം ഗെയിം' എങ്ങനെയുണ്ടാകും?, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രഹകൻ