ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

Published : Jul 09, 2024, 10:10 AM IST
ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

Synopsis

ടിവി കാണുമ്പോള്‍ പെട്ടന്നാണ് ജാനിക്ക് ഹൃദയാഘാതം സംഭവിച്ചത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 

കൊല്‍ക്കത്ത: ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) തിങ്കളാഴ്ച അന്തരിച്ചു. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു മരണം. തിങ്കഴാഴ്ച രാത്രിയിൽ വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

 ടിവി കാണുമ്പോള്‍ പെട്ടന്നാണ് ജാനിക്ക് ഹൃദയാഘാതം സംഭവിച്ചത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഉഷ ഉതുപ്പിനും ജാനിക്കും രണ്ട് മക്കളാണ് സണ്ണിയും മകൾ അഞ്ജലിയും.

പ്ലാന്‍റേഷന്‍ മേഖലയിലായിരുന്നു  ജാനി ചാക്കോ ഉതുപ്പ് പ്രവര്‍ത്തിച്ചിരുന്നത്.  എഴുപതുകളുടെ തുടക്കത്തിൽ ഐക്കണിക് ട്രിൻകാസിൽ വച്ചാണ് അദ്ദേഹം ഉഷയെ കണ്ടത്.  ജാനി ചാക്കോ ഉതുപ്പിന്‍റെ സംസ്കാരം ചൊവ്വാഴ്ച കൊൽക്കത്തയിൽ നടക്കും.

ഉഷ ഉതുപ്പിന്‍റെ മകള്‍ അഞ്ജലി ഉതുപ്പ്  അന്തരിച്ച പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ച് ഓര്‍മ്മകള്‍ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട് .

തന്‍റെ ഇരട്ടക്കുട്ടികള്‍ അമ്മ ആരാണെന്ന് ചോദിച്ചു തുടങ്ങി: താന്‍ വലിയ പ്രതിസന്ധിയിലായെന്ന് കരണ്‍ ജോഹര്‍

ലയാളത്തില്‍ ഉടന്‍ പുറത്താക്കി; ഹിന്ദി ബിഗ് ബോസില്‍ മുഖത്തടിക്ക് കിട്ടിയ ശിക്ഷ ഇതാണ് !
 

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ