'ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങൾ'

Published : Mar 10, 2023, 08:20 PM ISTUpdated : Mar 10, 2023, 09:26 PM IST
'ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങൾ'

Synopsis

തീ അണിയ്ക്കാനായി എത്തിച്ചേർന്ന ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥരെ കുറിച്ചുള്ളതാണ് പോസ്റ്റ്.

ബ്രഹ്മപുരത്തെ അഗ്നിബാധയുമായി ബന്ധപ്പെട്ട് സംവിധായകൻ വി എ ശ്രീകുമാർ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. തീ അണിയ്ക്കാനായി എത്തിച്ചേർന്ന ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥരെ കുറിച്ചുള്ളതാണ് പോസ്റ്റ്. ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാൻ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങൾക്ക് അഭിവാദ്യം എന്ന് ശ്രികുമാർ കുറിക്കുന്നു. 

'ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാൻ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങൾക്ക് അഭിവാദ്യം. എത്രയും വേഗം ഏറ്റവും വിജയകരമായി ദൗത്യം പൂർത്തീകരിക്കാൻ നിങ്ങൾക്ക് കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു', എന്നാണ് ഉദ്യോ​ഗസ്ഥരുടെ ഫോട്ടോയ്ക്ക് ഒപ്പം സംവിധായകൻ കുറിച്ചത്. 

അതേസമയം, മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി ഘടകം അറിയിച്ചു. 

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ വന്‍തോതില്‍ നിക്ഷേപിച്ചിട്ടുള്ള പല ഇനം പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുകയ്‌ക്കൊപ്പം ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള നിരവധി വാതകങ്ങളും ഇതില്‍ നിന്നും പുറത്തേയ്ക്ക് വമിക്കുന്നുണ്ട്. ഇവ അന്തരീക്ഷത്തില്‍ ലയിച്ച് ഏറെ ദൂരം വരെ സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യമുണ്ട്.

'തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യിക്കൂ.. പറ്റുമോ സക്കീര്‍ ഭായിക്ക്?'; ശാലു പേയാടിനോട് റോബിന്‍

പ്ലാന്റിന്റെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുമ, ശ്വാസം മുട്ട്, കണ്ണുനീറ്റല്‍, ഛര്‍ദ്ദി, ക്ഷീണം, കയ്പ്പുരസം, തലവേദന മുതലായ ലക്ഷണങ്ങളോടെ സമീപവാസികള്‍ ചികില്‍സ തേടുന്നുണ്ടെങ്കിലും ഇവരിൽ മിക്കവർക്കും തന്നെ ആശുപത്രി അഡ്മിഷൻ വേണ്ടി വന്നിട്ടില്ല. അതേ സമയം, ആസ്തമ, സിഒപിഡി പോലുള്ള ശ്വാസകോശ രോഗം ഉളള ചില രോഗികൾ പുക ശ്വസിക്കുന്നതു മൂലം സ്ഥിതി വഷളാകുന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകുന്നുണ്ട്. എന്‍ 95 പോലുള്ള മാസ്‌കുകൾ പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ ചെറു കണങ്ങള്‍ (particulate matter) എന്നിവ തടയുമെങ്കിലും  ഇവ വാതകങ്ങളെ പ്രതിരോധിക്കില്ല.  പുകയിൽ  അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍, വാതകങ്ങള്‍ എന്നിവ പരിസ്ഥിതിയെ ബാധിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്