ബ്രിട്ടീഷ് മാഗസിനിൽ മികച്ച അഭിനേതാവായി ഷാരൂഖ്; ഫാൻ അല്ല, പക്ഷെ സന്തോഷമെന്ന് വി ശിവൻകുട്ടി

Published : Dec 21, 2022, 04:05 PM ISTUpdated : Dec 21, 2022, 04:10 PM IST
ബ്രിട്ടീഷ് മാഗസിനിൽ മികച്ച അഭിനേതാവായി ഷാരൂഖ്; ഫാൻ അല്ല, പക്ഷെ സന്തോഷമെന്ന് വി ശിവൻകുട്ടി

Synopsis

ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാൻ മാത്രമാണ് ബ്രിട്ടീഷ് മാഗസിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

എംപയര്‍ മാഗസീൻ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാൻ ഇടംപിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ കുറിച്ച്  വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഞാൻ ഒരു ഷാരൂഖ് ഖാൻ ഫാൻ അല്ലെന്നും എന്നാൽ പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ ” എമ്പയർ ” – ന്റെ പട്ടികയിൽ മികച്ച 50 അഭിനേതാക്കളിൽ ഒരാളായി ഷാരൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്നും ശിവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. 

"ഒരു ഷാറൂഖ് ഖാൻ 'ഫാൻ' അല്ല ഞാൻ. ഷാറൂഖിനേക്കാൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കൾ ഉണ്ട് താനും. എന്നാൽ ഈ സമയത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ  "എമ്പയർ " - ന്റെ പട്ടികയിൽ മികച്ച 50 അഭിനേതാക്കളിൽ ഒരാളായി ഷാറൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ ആഹ്ലാദിക്കുന്നു. അഭിനന്ദനങ്ങൾ ഷാറൂഖ് ഖാൻ" , എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

ഇന്ത്യയില്‍ നിന്ന് ഷാരൂഖ് ഖാൻ മാത്രമാണ് ബ്രിട്ടീഷ് മാഗസിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഡെൻസെല്‍ വാഷിംഗ്‍ടണ്‍, ടോം ഹാങ്ക്സ് തുടങ്ങി ഹോളിവുഡ് പ്രമുഖര്‍ക്കൊപ്പമാണ് ഷാരൂഖ് ഖാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തില്‍ ഷാരൂഖ് ഖാന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസസിനില്‍ നല്‍കിയ പ്രൊഫൈലില്‍ പറയുന്നു. 

പഠാനിലെ ബിക്കിനി വിവാ​ദം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിലാണ് ബ്രിട്ടിഷ് മാഗസിന്റെ പട്ടികയിൽ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയിൽ ഷാരൂഖ് ഇടംപിടിച്ചിരിക്കുന്നത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. 

'പഠാൻ' വിവാദം: കലാകാരൻ എന്ന നിലയിൽ വലിയ ദുഃഖമെന്ന് പൃഥ്വിരാജ്

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും സിദ്ധാര്‍ഥ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍