
എത്ര വലിയ പ്രീ റിലീസ് ഹൈപ്പുമായി വരുന്ന സിനിമയാണെങ്കിലും റിലീസ് ദിനം ആദ്യ ഷോകള്‍ക്കിപ്പുറം വരുന്ന അഭിപ്രായമാണ് അണിയറക്കാര്‍ ഇന്ന് സാകൂതം കാത്തിരിക്കുന്നത്. അത് പോസിറ്റീവ് ആണെങ്കില്‍ ബോക്സ് ഓഫീസില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടിവരില്ല. ഇനി നെഗറ്റീവ് ആണ് വരുന്നതെങ്കില്‍ മറിച്ചും. ആദ്യദിനം ലഭിച്ച പോസിറ്റീവ് അഭിപ്രായത്തിന്‍റെ പേരില്‍ ഏറ്റവുമൊടുവില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത് ഇന്ന് തിയറ്ററുകളില്‍ എത്തിയ വാഴ 2 ആണ്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയുടെ ഗുണം ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗില്‍ വലിയ അളവില്‍ ഇന്ന് പ്രതിഫലിക്കുകയും ചെയ്തു.
വാഴയുടെ രണ്ടാം ഭാഗം എന്ന നിലയില്‍ യുവപ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രമാണ് ഇത്. മികച്ച അഡ്വാന്‍സ് ബുക്കിംഗും ചിത്രത്തിന് ലഭിച്ചിരുന്നു. റിലീസിന് മുന്‍പ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഒന്നര കോടിക്ക് മുകളില്‍ നേടിയിരുന്നു. ഇന്നലെ രാത്രി ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 5700 ന് മുകളില്‍ ടിക്കറ്റുകളാണ് ചിത്രം വിറ്റിരുന്നത്. എന്നാല്‍ പോസിറ്റീവ് അഭിപ്രായം വന്നതോടെ ബുക്കിംഗ് കുതിച്ചുയര്‍ന്നു. ഇന്ന് രാത്രി ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 17,000 ന് മുകളില്‍ ടിക്കറ്റുകള്‍ ചിത്രം വിറ്റു. ഈ വാര്‍ത്ത ചെയ്യുന്ന സമയത്ത് മണിക്കൂറില്‍ 15,000 ന് മുകളിലാണ് ബുഎംഎസിലെ ബുക്കിംഗ്. സമീപ കാലത്ത് റിലീസിന് ശേഷം ബുക്കിംഗില്‍ ശ്രദ്ധേയ കുതിപ്പ് നടത്തിയ ചിത്രം മോഹന്‍ലാല്‍ നായകനായ തുടരും ആയിരുന്നു. എന്നാല്‍ അത് വാഴ 2 നേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നു. റിലീസ് തലേന്ന് മണിക്കൂറില്‍ 5000 ന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റ ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം ഒരു സമയത്ത് മണിക്കൂറില്‍ 40000 എന്ന നിലയിലേക്കും ബുക്ക് മൈ ഷോയില്‍ ഉയര്‍ന്നിരുന്നു.
അതേസമയം വാഴ 2 ന്‍റെ ഓപണിംഗ് എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. പുതുമുഖ സംവിധായകന്‍റെ, യുവതാരനിരയുടെ ചിത്രത്തിന് സൂപ്പര്‍താര ചിത്രങ്ങളുടെ പോസിറ്റീവ് അഭിപ്രായം വരുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണമാണ് ബോക്സ് ഓഫീസില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയറ്റര്‍ വ്യവസായത്തിനും ചിത്രം മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ