
നടൻ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. 'മാരീശൻ' എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിച്ചു. വേട്ടയും വേട്ടക്കാരനും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ഏതാനും നാളുകള്‍ക്ക് മുന്‍പ് വടുവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു ഫണ്‍ റോഡ് മൂവി ആയിരിക്കും ഇതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മാരീശന്‍റെ പോസ്റ്ററും ടാഗ് ലൈനും കണ്ട ശേഷം ഇതൊരു ത്രില്ലര്‍ ചിത്രമാകാനാണ് സാധ്യതയെന്ന് സിനിമാ പ്രേക്ഷകര്‍ വിലയിരുത്തുന്നു.
മാരി സെല്‍വരാജിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ആയിരുന്നു മാമന്നന്‍. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
അതേസമയം, രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ആവേശമാണ് ഫഹദിന്‍റെ പുതിയ മലയാളം ചിത്രം. സിനിമ ഏപ്രിലില്‍ തിയറ്ററിലെത്തുമെന്നാണ് വിവരം. തെലുങ്കില്‍ പുഷ്പ 2 ഉും ഫഹദിന്‍റേതായി വരാനുണ്ട്. അല്ലു അര്‍ജുന്‍ ആണ് നായകന്‍. പുഷ്പ ആദ്യ ഭാഗത്തില്‍ അല്ലുവും ഫഹദും തമ്മിലുള്ള പോരാട്ടത്തോടെയാണ് അവസാനമാകുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തില്‍ ഇരുവരുടെയും മാസ് ആക്ഷന്‍ കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. സുകുമാര്‍ ആണ് സംവിധാനം. സൂപ്പര് ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന മലയാള ചിത്രം ഹനുമാന്‍ ഗിയറും ഫഹദിന്‍റേതായി അണിയറയില്‍ ഒരുങ്ങുകയാണ്.
മൂന്നാം നാൾ 'വാലിബൻ വരാർ'; ട്രെന്റിങ്ങിൽ ഇടംനേടാൻ ഗാനങ്ങൾ, ആൽബം എത്തി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..