നുണക്കുഴിക്ക് ശേഷം ജീത്തു ജോസഫ്; ആകാംക്ഷയുണർത്തി 'വലതുവശത്തെ കള്ളൻ'

Published : Apr 21, 2025, 07:48 AM ISTUpdated : Apr 21, 2025, 08:23 AM IST
നുണക്കുഴിക്ക് ശേഷം ജീത്തു ജോസഫ്; ആകാംക്ഷയുണർത്തി 'വലതുവശത്തെ കള്ളൻ'

Synopsis

ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

പുതിയ സിനിമ പ്രഖ്യാപിച്ച് മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് പുതിയ ചിത്രത്തിന്റെ പേര് 'വലതുവശത്തെ കള്ളൻ' എന്നാണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്‍റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റിൽ സൂചന നൽകുന്നത്. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. 

ഇനി 5 ദിവസത്തെ കാത്തിരിപ്പ്, ഷൺമുഖൻ കാത്തുവച്ചിരിക്കുന്നത് എന്ത് ? തുടരും ഏപ്രിൽ 25ന്

ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർ‍ലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്. മേശയുടെ ഇരുവശങ്ങളിൽ രണ്ടുപേർ‍ ഇരിക്കുന്നതായും ചെറിയ സൂചന പോസ്റ്ററിലുണ്ട്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ. ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. ഈ പടം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ