ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; 'വലതുവശത്തെ കള്ളൻ' ആരംഭിച്ചു

Published : May 26, 2025, 12:35 PM IST
ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; 'വലതുവശത്തെ കള്ളൻ' ആരംഭിച്ചു

Synopsis

കൊച്ചിയിലും പരിസരങ്ങളിലും വാഗമണിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും

കലാപരവും സാമ്പത്തികവുമായ നിരവധി വിജയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ച് പ്രശസ്തിയാർജിച്ച ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം. സിനിഹോളിക്സ് സാരഥികളായ  ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഇടപ്പള്ളി ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു ആരംഭം കുറിച്ചത്. നടൻ ജോജു ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ രംഗത്തിൽ ഗോകുൽ (ആടുജീവിതം ഫെയിം) അഭിനയിച്ചു. ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും അംഗീകാരവുമുള്ള ഈ അഭിനേതാക്കളുടെ ആദ്യ കോമ്പിനേഷൻ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ യു, ലിയോണ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഡിനു തോമസ് ഈലാനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്. സംഗീതം വിഷ്ണു ശ്യാം, ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് വിനായക്, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് ജയൻ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈൻ ലിൻഡ ജീത്തു, സ്റ്റിൽസ് സാബി ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അറഫാസ് അയൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഫഹദ് പേഴുംമൂട്, അനിൽ ജി നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്. കൊച്ചിയിലും പരിസരങ്ങളിലും വാഗമണ്ണിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ