മലയാളത്തിലെ അടുത്ത ഫാന്‍റസി ത്രില്ലര്‍; 'വല്ലി' ടൈറ്റിൽ പോസ്റ്റർ എത്തി

Published : Sep 01, 2026, 09:05 AM IST
valli malayalam movie title poster out

Synopsis

ഷബീർ ബി എൻ സംവിധാനം ചെയ്യുന്ന ഫാന്‍റസി ത്രില്ലർ ചിത്രമാണ് ‘വല്ലി’

പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീർ ബി എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വല്ലി എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത് എസ് കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിനോജ് കുളത്തൂർ, കുമാർ സേതു, പ്രസാദ് മുഹമ്മ, ഭദ്ര വെങ്കിടേശ്, ബെന്നി ജോൺ, അരുൺ സോൾ, ജയറാം, ശോഭ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. രഞ്ജിത് മുരളി ചായാഗ്രഹണം നിർവ്വഹിക്കുന്നു. രാജേഷ് ട്വിങ്കിൽ, രതീഷ് ചന്ദ്രൻ ചേപ്പാട് എന്നിവർ എഴുതിയ വരികൾക്ക് ഷാ ബ്രോസ്, ടോണി വിൽ‌സൺ എന്നിവർ ചേർന്ന് സംഗീതം പകരുന്നു.

സരിത രാജീവ്‌, പ്രസൂന, ടോണി വിൽസൻ എന്നിവരാണ് ഗായകർ. ലൈൻ പ്രൊഡ്യൂസർ പ്രദീപ്‌ എൻ സൗപർണിക (യുഎസ്എ), എഡിറ്റിംഗ് പ്രശോഭ് ശേഖരൻ, പശ്ചാത്തല സംഗീതം ടോണി വിൽസൺ, ഓഡിയോഗ്രാഫി വിഷ്ണു വി എൻ, ആർട്ട്‌ മുത്തു, കോസ്റ്റ്യൂംസ് മുരളി മലയം, കളറിസ്റ്റ് ബെൻ കാച്ചിപ്പിള്ളി, വിഎഫ്എക്സ് വിനു രാമകൃഷ്ണൻ, പോസ്റ്റർ ഡിസൈൻ ഭരത് വിനു, കൊറിയോഗ്രഫി നീതു ലാൽ. തിരുവനന്തപുരത്തും കൊല്ലത്തുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നയൻതാര - കവിൻ ചിത്രം 'ഹായ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു; പുതിയ ഗാനം പുറത്ത്
'തമന്ന വന്നിട്ട് പോലും രക്ഷയില്ല, തിയേറ്ററിൽ പരാജയം'; 3 വർഷത്തിന് ശേഷം ദിലീപ് ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്; എവിടെ കാണാം?