നടി വനിത വിജയകുമാര്‍ വിവാഹിതയായി

Web Desk   | Asianet News
Published : Jun 27, 2020, 10:28 PM IST
നടി വനിത വിജയകുമാര്‍ വിവാഹിതയായി

Synopsis

നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹമാണ് ഇത്.

തെന്നിന്ത്യൻ നടി വനിത വിജയകുമാര്‍ വിവാഹിതയായി. പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരൻ.

തമിഴ് നടൻ വിജയകുമാറിന്‍റെ മകളാണ് വനിത. മലയാളത്തിലും അഭിനയിച്ച താരമാണ് വനിത വിജയകുമാര്‍. വിജയ്‍യുടെ നായികയായി ചന്ദ്രലേഖലയിലൂടെയാണ് 1995ല്‍ വനിത സിനിമയിലെത്തുന്നത്. മലയാളത്തില്‍ ഹിറ്റ്‍ലര്‍ ബ്രദേഴ്‍സ് ചിത്രത്തില്‍ അഭിനയിച്ചു. തമിഴ് സിനിമകളിലാണ് വനിത വിജയകുമാര്‍ അധികവും അഭിനയിച്ചത്.  2000ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം. ആകാശുമായുള്ള ബന്ധം 2007ല്‍ പിരിഞ്ഞു. ആനന്ദ് ജയ്‍ രാജനുമായി 2007ല്‍ വിവാഹിതയായി. 2012ല്‍ ആനന്ദുമായുള്ള വിവാഹബന്ധവും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്‍നിത എന്നിവരാണ് വനിതയുടെ മക്കൾ.

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍