കേരളത്തിലും പൊങ്കല്‍ ആഘോഷത്തിന് വിജയ്; 'വാരിസി'ന് 400 ല്‍ അധികം തിയറ്ററുകള്‍

Published : Jan 10, 2023, 05:54 PM IST
കേരളത്തിലും പൊങ്കല്‍ ആഘോഷത്തിന് വിജയ്; 'വാരിസി'ന് 400 ല്‍ അധികം തിയറ്ററുകള്‍

Synopsis

രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്

തമിഴ് സിനിമാ താരങ്ങളില്‍ കേരളത്തില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ആളാണ് വിജയ്. അതുകൊണ്ടുതന്നെ വിജയ്‍യുടെ ഓരോ പുതിയ റിലീസിനും ആകാംക്ഷാപൂര്‍വ്വമുള്ള കാത്തിരിപ്പ് ഇവിടെയും ഉണ്ടാവാറുണ്ട്. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിലെത്തുന്ന വാരിസിനും അത്തരത്തിലുള്ള കാത്തിരിപ്പ് പ്രേക്ഷകര്‍ക്കിടയിലുണ്ട്. അതിന് ഉദാഹരണമാണ് ചിത്രത്തിന് ലഭിക്കുന്ന വന്‍ പ്രീ-റിലീസ് ബുക്കിംഗ്. കേരളത്തില്‍ 400 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. റിലീസ് ദിനത്തിലെ ഭൂരിഭാഗം ഷോകളും ഇതിനകം തന്നെ ഹൌസ്ഫുള്‍ ആയിക്കഴിഞ്ഞു. പുലര്‍ച്ചെ നാല് മണിക്കാണ് ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയിലറും വലിയ ആവേശത്തോടെയായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തും. ഹരി പിക്ചേഴ്സ്, ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്സ് എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

ALSO READ : 'ആറ് പ്ലോട്ടുകള്‍ അദ്ദേഹം പറഞ്ഞു'; കമല്‍ ഹാസനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ