ബോക്സ് ഓഫീസില്‍ ആര് വിജയിക്കും? 'ആദിപുരുഷിന്‍റെ' അതേദിനം തിയറ്ററുകളിലെത്താന്‍ വിജയ്‍യുടെ 'വരിശ്'

By Web TeamFirst Published Oct 4, 2022, 1:37 PM IST
Highlights

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം

കോളിവുഡ് ഇതിനകം പ്രതീക്ഷ പുലര്‍ത്തുന്ന അടുത്ത വര്‍ഷത്തെ റിലീസുകളില്‍ ഒന്നാണ് വിജയ് നായകനാവുന്ന വരിശ്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമായ വരിശ് ഒരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളിയാണ്. ചിത്രം അടുത്ത വര്‍ഷത്തെ പൊങ്കല്‍ റിലീസ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച ഒരു പുതിയ അപ്ഡേറ്റും പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസ് തീയതി തീരുമാനിച്ചുവെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളില്‍ പലരും ട്വീറ്റ് ചെയ്യുന്നത്. ചിത്രം ജനുവരി 12 ന് തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ബോളിവുഡില്‍ നിന്നുള്ള ഒരു പാന്‍ ഇന്ത്യന്‍ റിലീസുമായി ചിത്രത്തിന് ബോക്സ് ഓഫീസില്‍ മത്സരിക്കേണ്ടിവരും.

പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷ് ആണ് ഇതേദിനത്തില്‍ തിയറ്ററുകളില്‍ എത്തുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ആദിപുരുഷ് ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. അതേസമയം ചിത്രത്തിന്‍റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ടീസര്‍ വിഷ്വല്‍ എഫക്റ്റ്സിലെ നിലവാരമില്ലായ്മയുടെ പേരില്‍ വലിയ തോതില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

Confirmed: release date locked, Jan 12, 2023. pic.twitter.com/cgf0zGNO1E

— LetsCinema (@letscinema)

അതേസമയം മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

ALSO READ : 'രാജ രാജ ചോളനെ ഹിന്ദു രാജാവ് ആക്കിമാറ്റുന്നു'; അസ്‍തിത്വം അപഹരിക്കപ്പെടുകയാണെന്ന് വെട്രിമാരന്‍

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മാസ്റ്റര്‍, ബീസ്റ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. കൊവിഡ് ലോക്ക് ഡൌണിനു പിന്നാലെ തിയറ്ററുകള്‍ തുറന്നപ്പോള്‍ എത്തിയ മാസ്റ്റര്‍ വന്‍ വിജയം നേടിയിരുന്നെങ്കില്‍ ബീസ്റ്റിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല.

tags
click me!