
വരുണ്‍ ധവാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ഭേഡിയ'. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് തുടക്കത്തില്‍ ലഭിച്ചത്. അമര്‍ കൗശിക് സംവിധാനം ചെയ്‍ത ചിത്രമായ 'ഭേഡിയ'യ്‍ക്ക് പിന്നീട് ബോക്സ് ഓഫീസില്‍ വൻ വിജയമാകാൻ കഴിഞ്ഞില്ലെങ്കിലും നഷ്‍ടമായില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്ട്ട്.
അറുപത് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ആദ്യ ആഴ്‍ചകളില്‍ യഥാക്രമം 42.05 കോടി, 14.62 കോടി, 7.43 കോടി എന്നിങ്ങനെയായി മൊത്തം 64.10 കോടി രൂപ മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത് . 'ഭാസ്‍കര്‍' എന്ന കഥാപാത്രമായി വരുണ്‍ ധവാൻ അഭിനയിക്കുമ്പോള്‍ 'ഡോ. അനിക'യായിട്ടാണ് കൃതി സനോണ്‍ എത്തിയിരിക്കുന്നത്. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ദിനേശ് വിജനാണ് ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്ന് 'ഭേഡിയ' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹൊറര്‍- കോമഡി യുണിവേഴ്‍സില്‍ ദിനേശ് വിജന്റെ മൂന്നാം ചിത്രമായ 'ഭേഡിയ' ജിയോ സ്റ്റുഡിയോസാണ് വിതരണം ചെയ്‍തിരിക്കുന്നത്. 2018ലെ 'സ്‍ത്രീ', 2021ലെ 'രൂഹി' എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ഇത്.
'ജഗ്ജഗ്ഗ് ജിയോ' ആണ് വരുണ്‍ ധവാൻ നായകനായി ഇതിനുമുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അനില്‍ കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം രാജ് മേഹ്‍തയായിരുന്നു സംവിധാനം ചെയ്‍തത്. 2022 ജൂണ്‍ 24ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. കൃതി സനോണ്‍ നായികയായി 'ഭേഡിയ'യ്‍ക്ക് മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ഹീറോപന്തി 2'വാണ്. ആക്ഷൻ ഹീറോ ടൈഗര്‍ ഷ്രോഫ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. അഹമ്മദ് ഖാനാണ് ചിത്രം സംവിധാനം ചെയ്‍തത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
Read More: മുറുക്കി ചുവന്ന് ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ- വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ