കാനിൽ പ്രദർശനത്തിനൊരുങ്ങി വരുത്തുപോക്ക്

Published : Apr 21, 2025, 03:47 PM ISTUpdated : Apr 21, 2025, 04:12 PM IST
കാനിൽ പ്രദർശനത്തിനൊരുങ്ങി വരുത്തുപോക്ക്

Synopsis

കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഷോർട്ട് ഫിലിം കോർണറിൽ മലയാളം ഹ്രസ്വചിത്രമായ വരുത്തുപോക്ക് പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു.

കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഷോർട്ട് ഫിലിം കോർണറിൽ മലയാളം ഹ്രസ്വചിത്രമായ വരുത്തുപോക്ക് പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജിത്തു കൃഷ്ണൻ ആണ്. സ്കൈ ഹൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രീതി ക്രിസ്റ്റീന പോൾ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ അമൽ കെ ഉദയ് യും പ്രീതി ക്രിസ്റ്റീന പോളുമാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടു കമിതാക്കൾ കാട്ടിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ, അവർക്കു മനസ്സിലാകാത്ത വിധത്തിൽ അസ്വാഭാവികമായൊരു സംഭവമുണ്ടാകുന്നു.  പരിചിതമല്ലാത്ത ഒരാളെ കണ്ട് മുട്ടുന്നു,  ഭീകരതയും അതിനുപിന്നിലെ ശാസ്ത്രീയ യാഥാർഥ്യവും കൂടിച്ചേർന്നതണ് ചിത്രം.ഈ ഹ്രസ്വചിത്രം ഭയത്തിന്റെയും അത്ഭുതത്തിന്റെയും  അതിരുകളിലൂടെയാണ് ഓടിപ്പോകുന്നത്.വരുത്തുപോക്ക് കേരളത്തിലും പ്രിവ്യു ഷോ അണിയറക്കാർ ഒരുക്കിയിരുന്നു. അന്ന് കണ്ടവരെല്ലാം ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് നേടിയത്. സംവിധായകൻ ജിത്തു കൃഷ്ണന്റെ നേരത്തെ ഒരുക്കിയ സാറ എന്ന  ഹ്രസ്വചിത്രവും കാനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് അരുണ്‍ ശിവനാണ്. എഡിറ്റിംഗ് നിർവഹിച്ചത് കാര്‍ത്തിക് രാജ്. സംഗീതം സംഗീതം – അമല്‍ ഇര്‍ഫാന്‍.സൗണ്ട് ഡിസൈന്‍ – ആനന്ദകൃഷ്ണന്‍ ജെ.പ്രൊഡക്ഷന്‍ ഡിസൈന്‍ – സാഹില്‍ ബിൻഷ, പ്രണവ് ബാബു.പ്രൊഡക്ഷന്‍ കൺട്രോളര്‍ – അങ്കിത് അലക്‌സ്.ഫിനാൻസ് മാനേജര്‍ – അശ്വതി.സ്റ്റണ്ട് – ശ്രവൺ സത്യ.വേഷഭൂഷ – പ്രവീണ്‍ രാജ്.മേക്കപ്പ് – ഇസ്മായിൽ.പ്രമോഷൻ ഹെഡ് – അജ്മല്‍ അക്ബര്‍.വി എഫ് എക്സ് - ജോയൽ തോപ്പിലാൻ, ഫെബി ജോർജ്.അസി. ഡയറക്ടർമാർ – ആയിഷ്, ഓസ്റ്റിൻ, തോമസ്, അഭിരാമിഅസി. ക്യാമറ – ജോൺസി, യാരിദ്, സുമിത്ത്.

PREV
Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം