Jail Movie|വസന്തബാലന്റെ സംവിധാനത്തില്‍ 'ജയില്‍', ജി വി പ്രകാശ് നായകനായി തിയറ്ററുകളിലേക്ക്

Web Desk   | Asianet News
Published : Nov 19, 2021, 02:55 PM IST
Jail Movie|വസന്തബാലന്റെ സംവിധാനത്തില്‍ 'ജയില്‍', ജി വി പ്രകാശ് നായകനായി തിയറ്ററുകളിലേക്ക്

Synopsis

ജി വി പ്രകാശ്‍കുമാര്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

ജി വി പ്രകാശ്‍കുമാര്‍ (G V Prakashkumar) നായകനാകുന്ന ചിത്രമാണ് 'ജയില്‍'. വസന്തബാലൻ ആണ് (Vasanthabalan)ചിത്രം  സംവിധാനം ചെയ്യുന്നത്.  'ജയില്‍' എന്ന തമിഴ് ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോയി.  ഇപോഴിതാ ജയിലെന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡിസംബര്‍ ഒമ്പതിന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. ജി വി പ്രകാശ്‍കുമാര്‍ നായകനായ ചിത്രം സ്റ്റുഡിയോ ഗ്രീൻ 2 ആണ് തിയറ്ററുകളില്‍ എത്തിക്കുന്നത്.  ജി വി പ്രകാശ്‍കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. അബര്‍നഥി, രാധിക ശരത്‍കുമാര്‍ പ്രഭാകര്‍, റോബോ ശങ്കര്‍ പസങ്ക പാണ്ഡി, നന്ധുൻ റാം തുടങ്ങിയ താരങ്ങള്‍ 'ജയിലില്‍' അഭിനയിക്കുന്നു.

'ജയില്‍' എന്ന തമിഴ് ചിത്രം നിര്‍മിക്കുന്നത് ശ്രീധരനാണ്. ഹിന്ദിയിലും തെലുങ്കിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. വസന്തബാലന്റെ സംവിധാനത്തിലെ ചിത്രത്തിലെ ഒരു ഗാനം ധനുഷ്  പാടിയിട്ടുണ്ട്. ധനുഷ് ആലപിച്ച, 'ജയിലി'ലെ ഗാനം വൻ ഹിറ്റായി മാറിയിരുന്നു.

'ഇടിമുഴക്കം' എന്ന് പേരിട്ട ചിത്രമാണ് ജി വി പ്രകാശ്‍കുമാറിന്റേതായി പുതുതായി പ്രഖ്യാപിച്ചത്. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജി വി പ്രകാശ്‍കുമാര്‍ നായകനാകുന്നത്.  ഗായത്രിയാണ് സിനിമയിലെ നായിക. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹന്‍ലാലിന്‍റെ അടുത്ത ബിഗ് സ്ക്രീന്‍ എന്‍ട്രി 'പേട്രിയറ്റോ' 'ദൃശ്യം മൂന്നോ' അല്ല; ഔദ്യോഗിക പ്രഖ്യാപനം
ഇതാണ് ബ്രാന്‍ഡ് മമ്മൂട്ടി! മറ്റ് സമീപകാല ചിത്രങ്ങള്‍ക്കൊന്നുമില്ലാത്ത നേട്ടവുമായി 'കളങ്കാവല്‍'