വീര ധീര സൂരനുമായി വിക്രം, ചിത്രത്തിന്റെ നിര്‍ണായക അപ്‍ഡേറ്റ്

Published : Dec 07, 2024, 10:07 PM IST
വീര ധീര സൂരനുമായി വിക്രം, ചിത്രത്തിന്റെ നിര്‍ണായക അപ്‍ഡേറ്റ്

Synopsis

വീര ധീര സൂരൻ എന്ന സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്.

ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രം ആണ് വീര ധീര സൂരൻ. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുമ്പോള്‍ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക.  വീര ധീര സൂരൻ സിനിമയുടെ ടീസര്‍ ഒമ്പതിന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആക്ഷനും പ്രാധാന്യം നല്‍കുമ്പോള്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീര ധീര സൂരനില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. ചിയാൻ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകും. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്.  ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.

ചിയാൻ വിക്രം നായകനായി ഒടുവില്‍ വന്നത് തങ്കലാനാണ്. വിക്രമിന്റെ തങ്കലാൻ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാഷാഭേദമന്യ വിക്രം നായകനായ തങ്കലാൻ സിനിമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് വിക്രമിന്റെ തങ്കലാൻ സിനിമ ഒടിടിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തങ്കലാന്റെ യഥാര്‍ഥ ദൈര്‍ഘ്യത്തെ കുറിച്ച് സംവിധായകൻ പാ രഞ്‍ജിത്ത് വെളിപ്പെടുത്തിയതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 3.10 മണിക്കൂറായിരുന്നു ദൈര്‍ഘ്യമുണ്ടായിരുന്നത്. എന്നാല്‍ കോമേഴ്‍സ്യല്‍ പ്രേക്ഷകര്‍ക്കായി തങ്ങള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചു എന്നാണ് വെളിപ്പെടുത്തിയിരുന്നത്. മൂന്നു മുതല്‍ ഒരു മിനിറ്റ് വരെയാക്കി ഞങ്ങള്‍ തങ്കലാനില്‍ നിര്‍ണായകമായ ആരന്റെ കഥ കുറച്ചുവെന്ന് പാ രഞ്‍ജിത്ത് വെളിപ്പെടുത്തുന്നു. ലൈവ് റെക്കോര്‍ഡിംഗില്‍ ഒരു പ്രശ്‍നവുമുണ്ടായിരുന്നില്ല. എന്നാല്‍ മിക്സിംഗില്‍ പ്രശ്‍നമുണ്ടായിരുന്നു. എന്നാല്‍ അത് റിലീസ് പ്രതികരണത്തിന് ശേഷം പരിഹരിച്ചുവെന്നുമാണ് പാ രഞ്‍ജിത് വ്യക്തമാക്കിയത്.

Read More: കൈതി 2 ത്രസിപ്പിക്കും, ഇതാ ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക