'ഭാവിയിലേക്ക് സ്വാഗതം': ദളപതി 68 ന്‍റെ വന്‍ അപ്ഡേറ്റുമായി വെങ്കിട് പ്രഭു.!

Published : Sep 01, 2023, 12:56 PM IST
'ഭാവിയിലേക്ക് സ്വാഗതം': ദളപതി 68 ന്‍റെ വന്‍ അപ്ഡേറ്റുമായി വെങ്കിട് പ്രഭു.!

Synopsis

അതേ സമയം വിജയിയെ വച്ച് ഒരു ചിത്രം ചെയ്താല്‍ എങ്ങനെയായിരിക്കും എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ വെങ്കിട് പ്രഭു പറഞ്ഞതും ഈ ചിത്രങ്ങള്‍ വച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. 

ചെന്നൈ: വന്‍ വിജയങ്ങള്‍ സൃഷ്ടിക്കുന്ന താരമാണ് വിജയ്. അതുകൊണ്ടുതന്നെ വിജയ് നായകനാകുന്ന ഒരോ ചിത്രങ്ങളും പ്രഖ്യാപനംതൊട്ടേ ചര്‍ച്ചയാകുന്നു. അപ്‍ഡേറ്റുകള്‍ക്കായി ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്നു. 'ദളപതി 68' എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ വെങ്കിട് പ്രഭു പങ്കുവച്ച എക്സ് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

'ഭാവിയിലേക്ക് സ്വാഗതം' എന്ന് പറയുന്ന പോസ്റ്റില്‍ ഒരു ഉപകരണം നോക്കി നില്‍ക്കുന്ന വിജയിയെയും, മറ്റൊന്ന് ത്രിഡി സ്കാനിംഗിന് വിധേയനാകുന്ന വിജയിയെയും കാണാം. എന്തായാലും പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയാണ് സെപ്തംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഇട്ട സംവിധായകന്‍റെ ട്വീറ്റ് നല്‍കുന്നത്. ലിയോയ്ക്ക് ശേഷം വിജയ് ചെയ്യുന്നത് ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണോ എന്ന സംശയവും ഇത് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നുണ്ട്.

അതേ സമയം വിജയിയെ വച്ച് ഒരു ചിത്രം ചെയ്താല്‍ എങ്ങനെയായിരിക്കും എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ വെങ്കിട് പ്രഭു പറഞ്ഞതും ഈ ചിത്രങ്ങള്‍ വച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വിജയിയെ ഒരുകൂട്ടം അന്യഗ്രഹ ജീവികള്‍ കൊണ്ടുപോയാല്‍ അവരുടെ ലോകത്ത് അദ്ദേഹം എന്തൊക്കെ മാസ് കാണിക്കും എന്നത് തന്‍റെ ആലോചനയിലുണ്ട് എന്നാണ് വെങ്കിട് പ്രഭു അന്ന് പറഞ്ഞത്. ഇത് തന്നെയാണോ പുതിയ ചിത്രത്തിന്‍റെ കഥയെന്ന ചോദ്യവും ഉയരുന്നുണ്ട്. 

അതേ സമയം വിജയ്‍യുടെ സഹോദരനായി പുതിയ ചിത്രത്തില്‍ വേഷമിടുക ജയ് ആയിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാകുന്നുണ്ട്. നേരത്തെ 'ഭഗവതി' എന്ന ഒരു ചിത്രത്തിലും വിജയ്‍‍ക്കൊപ്പം ജയ്‍യുണ്ടായിരുന്നു. ടീ സീരീസ് വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം ചിത്രത്തിലെ നായികയെ സംബന്ധിച്ചാണ് പുതിയ അപ്ഡേറ്റ് വന്നിരുന്നു. ഇത് പ്രകാരം ചിത്രത്തില്‍ നായികയായി ജ്യോതികയെ വയക്കാനാണ് വെങ്കിട് പ്രഭു ആഗ്രഹിക്കുന്നത് എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. അത് ശരിവയ്ക്കും രീതിയില്‍ ജ്യോതികയുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് കോളിവുഡ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ലിയോ സിനിമയാണ് വിജയ്‍യുടേതായി  ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചിത്രം അടുത്ത മാസം റിലീസാകാന്‍ ഇരിക്കുകയാണ്.

'100 കോടിയുടെ ഒറ്റ ചെക്ക്': രജനികാന്തിന് കലാനിധി മാരന്‍ നല്‍‌കിയ ചെക്കിന്‍റെ വിവരം പുറത്ത്.!

Fact Check: ജയസൂര്യ നിലപാട് തിരുത്തിയെന്ന് പ്രചാരണം, ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിലുള്ള സ്‍ക്രീൻഷോട്ട് വ്യാജം

PREV
Read more Articles on
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ