ബോളിവുഡ് സിനിമകളിലെ സാന്നിധ്യമായ നടൻ അതുൽ പർചുരെ അന്തരിച്ചു

Published : Oct 15, 2024, 08:02 AM IST
ബോളിവുഡ് സിനിമകളിലെ സാന്നിധ്യമായ നടൻ അതുൽ പർചുരെ അന്തരിച്ചു

Synopsis

പ്രശസ്ത മറാത്തി നടൻ അതുൽ പർചുരെ (57) അന്തരിച്ചു. ഒരു സ്റ്റേജ് ഷോയിൽ ജോലി ചെയ്യുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഒക്ടോബർ 14 നാണ് നടന്‍ അന്തരിച്ചത്.

മുംബൈ: പ്രശസ്ത മറാത്തി നടൻ അതുൽ പർചുരെ (57) അന്തരിച്ചു. മറാത്തി, ബോളിവുഡ് സിനിമകളില്‍ സാന്നിധ്യമായ താരമാണ് അതുല്‍ പർചുരെ. ഒരു  സ്റ്റേജ് ഷോയിൽ ജോലി ചെയ്യുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഒക്ടോബർ 14 നാണ് നടന്‍ അന്തരിച്ചത്. 

വർഷങ്ങളായി ക്യാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു താരം എന്നാണ് വിവരം.  പുലർച്ചെയാണ് താരം മരണം വരിച്ചത് എന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചത്. ഈ പ്രയാസകരമായ സമയത്ത് തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് കുടുംബം ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അതുൽ പർചുരെയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിട്ടുണ്ട്. മുന്‍പ് ഒരു ടോക്ക് ഷോയിൽ താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന്  അതുല്‍ വെളിപ്പെടുത്തിയിരുന്നു. കരളിൽ 5 സെന്‍റിമീറ്റര്‍ ട്യൂമർ ഡോക്ടർമാർ കണ്ടെത്തിയെന്നും അതിന്‍റെ ചികില്‍സയിലാണെന്നും അതുല്‍ പറഞ്ഞിരുന്നു. 

കപിൽ ശർമ്മ ഷോ പോലുള്ള ജനപ്രിയ ഷോകളില്‍ അതുൽ പർചുരെ സാന്നിധ്യമായിട്ടുണ്ട്.  അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത് എന്നിവരുടെ സിനിമ ഓൾ ദ ബെസ്റ്റിലെ അതുൽ പർചുരെയുടെ കോമഡി റോള്‍ ഏറെ ശ്രദ്ധേയമാണ്. സലാമേ ഇഷ്ക്, പാര്‍ട്ണര്‍, ഖട്ടമീട്ട, ബുഡ്ഡാ ഹോ ഗാ തേരാ ബാപ്പ് തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 

ബോളിവുഡിലും മറാത്തി സിനിമയിലും ഒരു പോലെ സാന്നിധ്യമായ ഇദ്ദേഹം. കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയ വഴി ഏറെ വൈറല്‍ വീഡിയോകള്‍ സൃഷ്ടിച്ചിരുന്നു. മറാത്തി സിനിമ രംഗത്ത് എന്നും നിറ സാന്നിധ്യമായിരുന്നു താരം എന്ന് വിവിധ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അനുസ്മരിച്ചു. 

ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെ അന്ത്യം

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നെഞ്ചുപൊട്ടി വിജയ് ആരാധകർ, ദളപതിക്ക് കടുത്ത തിരിച്ചടി; അവസാന സിനിമയെന്ന് പ്രഖ്യാപിച്ച ജനനായകൻ റിലീസ് മുടങ്ങി, സ്ഥിരീകരിച്ച് നിർമാതാക്കൾ
റിലീസ് സാധ്യത മങ്ങുന്നു, വിധി നാളെയുമില്ല; ജനനായകൻ വെള്ളിയാഴ്ച എത്തില്ല ?