
കന്നഡയില്‍ നിറഞ്ഞുനിന്ന ചലച്ചിത്ര നടൻ എസ് ശിവറാം ( S Shivaram) അന്തരിച്ചു. ആറു പതിറ്റാണ്ടോളം സിനമയില്‍ സജീവമായിരുന്ന താരമാണ് ശിവറാം. നടൻ, നിര്‍മാതാവ്, സംവിധായകൻ എന്നീ നിലകളില്‍ എല്ലാം മികവ് കാട്ടിയ കലാകാരനാണ് ശിവറാം. 84 വയസായിരുന്നു. രാജ്‍കുമാറടക്കമുള്ള ഇതിഹാസ താരങ്ങള്‍ക്ക് ഒപ്പം ശിവറാം അഭിനയിച്ചിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനായിരുന്നു ശിവറാം. നായകനായിട്ടും ചില ചിത്രങ്ങളില്‍ ശിവറാം വേഷമിട്ടിട്ടുണ്ട്.
ചൊവ്വാഴ്‍ച രാത്രി തന്റെ വീട്ടില്‍ ഒരു ചടങ്ങ് നടക്കുന്നനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സ്‍കാനിംഗിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. പ്രായവുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം ശസ്‍ത്രക്രിയ നടത്തിയിരുന്നില്ല. കഴിഞ്ഞയാഴ്‍ച ശിവറാം സഞ്ചരിച്ച കാർ കെആർ റോഡിലെ തൂണിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു. എന്നാൽ പിന്നീട് എസ് ശിവറാം പരിശോധനയ്‌ക്കായി എത്തിയിരുന്നു. പരുക്കുണ്ടായിരുന്നില്ല. അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്ന് എസ് ശിവറാമിനെ ചികിത്സിച്ച ഡോക്ടർ മോഹൻ പറഞ്ഞിരുന്നു.
സഹോദരൻ രാമനാഥനുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട് ശിവറാം. രാശി ബ്രദേഴ്‍സ് എന്ന ബാനറിലായിരുന്നു നിര്‍മാണം. ബച്ചനും രജനികാന്തും ഒന്നിച്ച ചിത്രം 'ഗെറഫ്‍താര്‍' ബോളിവുഡില്‍ നിര്‍മിച്ചു. രജനികാന്ത് നായകനായ ചിത്രം 'ധര്‍മ ദുരൈ' തമിഴിലും നിര്‍മിച്ചിട്ടുണ്ട്.
'ഹൃദയ സംഗമ' എന്ന ചിത്രം കന്നഡയില്‍ സംവിധാനവും ചെയ്‍തു. രാജ്‍കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. കന്നഡയില്‍ മാത്രമല്ല മറ്റ് ഭാഷകളിലും മികവ് കാട്ടിയ എസ് ശിവറാമിന് കര്‍ണാടക സര്‍ക്കാര്‍ ഡോ.രാജ്‍കുമാര്‍ ലൈഫ്‍ടൈം അച്ചീവ്‍മെന്റ് പുരസ്‍കാരവും നല്‍കി. 'നാഗരഹാാവു', 'നനൊബ്ബ കല്ല', 'ഹൊമ്പിസിലു', 'ഗീത', 'അപതമിത്ര' തുടങ്ങിയവയാണ് നടന്നെ നിലയില്‍ ശിവറാമിന്റെ പ്രധാനപ്പെട്ട ഹിറ്റുകള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ