
തിരുവനന്തപുരം: മലയാള ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇരുവരിലും തനിക്ക് മതിപ്പുണ്ടെന്ന് ധൻകർ പറഞ്ഞു. മമ്മൂട്ടിയോടും മോഹൻലാലിനോടും കേരളത്തിലെ ആളുകൾ എങ്ങനെ ആവേശഭരിതരാണെന്ന് താൻ മനസ്സിലാക്കുന്നു എന്നും ഉപരാഷ്ട്രപതി പറഞ്ഞു. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരും ആണെന്നും അദ്ദേഹം പറഞ്ഞു. താനും അതിന്റെ ഗുണഭോക്താവാണെന്ന് പറഞ്ഞ അദ്ദേഹം, പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു.
റേറ്റിംഗ് കുറഞ്ഞത് കൊണ്ടാണോ ബിബി 5ലേക്ക് പോയത്? മറുപടിയുമായി രജിത്ത് കുമാര്‍
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തില്‍ എത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരും ഗവർണറും ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചിരുന്നു. ശേഷം അദ്ദേഹം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തി. വൈകിട്ടോടെ രാജ്ഭവനിലേക്ക് പോയ അദ്ദേഹം, അവിടെ വെച്ച് സന്ദര്‍ശകരെ കാണുകയും വൈകീട്ട് ഗവര്‍ണര്‍ അത്താഴ വിരുന്ന് നൽകുകയും ചെയ്തു.
നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം കഴിഞ്ഞ് കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയും (ഐഎൻഎ) സന്ദർശിക്കും. അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. അതിന് ശേഷം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ പാനൂരിലെ രത്നാ നായരെ സന്ദർശിക്കും.
പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രിയപ്പെട്ട ശിഷ്യന്‍ തന്നെ കാണാനെത്തുന്നതിന്‍റെ സന്തോഷത്തി രത്നാ നായരും. രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്കൂളില്‍ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്‍കറെ രത്ന നായര്‍ പഠിപ്പിച്ചത്. 18 വര്‍ഷത്തോളം രാജസ്ഥാനിലെ സൈനിക സ്കൂളില്‍ അധ്യാപികയായിരുന്നു രത്ന നായര്‍. കണ്ണൂര്‍ ചെണ്ടയാട് നവോദയാ സ്കൂളിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ